
മുംബൈ: കൊടാക് മഹീന്ദ്ര ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും തങ്ങളുടെ ഭവന വായ്പാ പലിശ നിരക്ക് കുറച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ 31 വരെയാണ് ബാങ്കുകളുടെ ഈ ഓഫര്‍. സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ ഹൗസിങ് ലോണിനെ കുറിച്ച് ചിന്തിക്കുന്നവരെ തങ്ങളോട് അടുപ്പിക്കാനാണ് ബാങ്കുകളുടെ ലക്ഷ്യം.
കൊടാക് മഹീന്ദ്ര ബാങ്ക് പലിശ നിരക്ക് 10 ബേസിസ് പോയിന്റ് കുറച്ച് 6.65 ശതമാനമാക്കി. ഇതാണ് വിപണിയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക്. ഇത് വായ്പയെടുക്കുന്നയാളിന്റെ ക്രഡിറ്റ് സ്‌കോറിനെയും ലോണ്‍ ടു വാല്യു റേഷ്യോയെയും അനുസരിച്ചിരിക്കുമെന്ന് ഈ സ്വകാര്യ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് 6.70 ശതമാനമാക്കിയാണ് കുറച്ചത്. അതിന് പുറമെ വായ്പാ അപേക്ഷകളുടെ പ്രൊസസിങ് ഫീയിലും ഇളവുണ്ട്. ഈ പ്രൊസസിങ് ഫീ മാര്‍ച്ച് 31 വരെ ഉപഭോക്താവില്‍ നിന്ന് ഇടാക്കേണ്ടെന്നാണ് പൊതുമേഖലാ ബാങ്കിന്റെ തീരുമാനം.