പിന്‍സീറ്റ് യാത്രികര്‍ക്ക് ഇനിമുതല്‍ ഹെല്‍മറ്റ് നിര്‍ബന്ധം; വിജ്ഞാപനം ഉടനെന്ന് സര്‍ക്കാര്‍

November 19, 2019 |
|
News

                  പിന്‍സീറ്റ് യാത്രികര്‍ക്ക് ഇനിമുതല്‍ ഹെല്‍മറ്റ് നിര്‍ബന്ധം; വിജ്ഞാപനം ഉടനെന്ന് സര്‍ക്കാര്‍

കൊച്ചി: ഇരുചക്ര വാഹന യാത്രികരില്‍ പിന്‍സീറ്റിലിരിക്കുന്നയാള്‍ക്കും ഇനിമുതല്‍ ഹെല്‍മറ്റ് നിര്‍ബന്ധം. ഉത്തരവ് സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കുമെന്ന് കേരള സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പിന്‍സീറ്റ് യാത്രികര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ കേന്ദ്രമോട്ടോര്‍ വകുപ്പ് നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി തിരുത്താന്‍ ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

ഈ സാഹചര്യത്തിലാണ് നിയമത്തിനെതിരെ അപ്പീലിന് പോകേണ്ടതില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടന്‍ ഇറക്കുമെന്ന് കേരള സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് കേന്ദ്രനിയമത്തില്‍ വരുത്തിയ ഭേദഗതിയ്ക്ക് എതിരെ രരംഗത്തെത്തിയത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. നാലുവയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാര്‍ക്കും ഇനി മുതല്‍ ഹെല്‍മറ്റ് വേണമെന്നാണ് നിയമം. അല്ലാത്തപക്ഷം പിഴ ഈടാക്കാനാണ് ചട്ടം നിര്‍ദേശിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved