ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 100 ശതമാനം തീരുവ ഈടാക്കന്‍ കേന്ദ്രസര്‍ക്കാറിന്റെ നീക്കം; പരാതിപ്പെട്ട് ലോക ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍

August 03, 2019 |
|
Lifestyle

                  ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 100 ശതമാനം തീരുവ ഈടാക്കന്‍ കേന്ദ്രസര്‍ക്കാറിന്റെ നീക്കം; പരാതിപ്പെട്ട് ലോക ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍

ന്യഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുമ്പോഴും, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 100 ശതമാനം ഇറക്കുമതി തീരുവ ഈടാക്കുമെന്നും റിപ്പോര്‍ട്ട്. ഇത്്മൂലം ടെസ് ല അടക്കമുള്ള ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ വില വര്‍ധിപ്പാക്കാന്‍ ഒരുങ്ങുന്നുവെന്നാണ് വിവരം. അതേസമയം 2020 ല്‍ ടെസ്‌ല അടക്കമുള്ള  കമ്പനികള്‍ രാജ്യത്ത് കൂടുതല്‍ ഇലക്ട്രിക്വാഹനങ്ങള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. അടുത്തിടെ അത്തരം വാര്‍ത്തകള്‍ ദേശീ യ മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 

എന്നാല്‍ ഇലക്ടിക് വാഹനങ്ങള്‍ക്ക് ഇന്ത്യ കൂടുതല്‍ ഇറക്കുമതി തീരുവ ഈടാക്കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ഇലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസം പരാതിപ്പെടുകയും ചെയ്തു. നികുതിയില്‍ ഇളവ് ലഭിക്കാത്തത് മൂലം കൂടുതല്‍ കമ്പനികള്‍ ഇലക്ട്രിക് വാഹന വിപണി രംഗത്ത് നിന്ന് പിന്‍മാറാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.  27 ലക്ഷം രൂപയിലധികം വില വരുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 100 ശതമാനം തീരുവയാണ് കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്നത്. അതേസമയം 27 ലക്ഷത്തിന് താഴെയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 60 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്നാണ് വിവരം. കേന്ദ്രസര്‍ക്കാറിന്റെ ഇറക്കുമതി തീരുവ ഇവി വാഹനങ്ങള്‍ക്ക് വില വര്‍ധനവുണ്ടാക്കുന്നതിന് കാരണമാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം വിലയിരുത്തുന്നത്. 

ഇന്ത്യ കൂടുതല്‍ ഇറക്കുമതി തീരുവ ഈടാക്കുന്നതിനോട് ടെസ്‌ല അടക്കമുള്ള ആഗോള ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ക്ക് കടുത്ത വിയോജിപ്പാണ് ഉണ്ടായിട്ടുള്ളത്. കേന്ദ്രസര്‍ക്കാറിന്റെ ഇത്തരം നീക്കം ഇലക്ട്രിക് വഹനങ്ങളുടെ വില്‍പ്പനയില്‍ സമ്മര്‍ദ്ദമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ മുന്നോട്ടു നീങ്ങിയാല്‍ തീരുവ 10-15 ശതമാനമായി കുറയുമെന്നാണ് പറയുന്നത്. ടെസലയ്ക്ക് മുന്‍പില്‍് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച പ്രധാന നിര്‍ദേശമാണിത്. ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി കുറച്ച സര്‍ക്കാര്‍ നടപടിയും മേഖലയുടെ പ്രോത്സാഹനം ലക്ഷ്യമിട്ടുള്ളതാണ്. എന്നാല്‍ ഇലക്ട്കിക് വാഹനങ്ങള്‍ക്ക് അധിക തീരുവ ഈടാക്കുന്നത്വിപണി രംഗത്ത് നിന്ന് വലിയ വെല്ലുവിളിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Related Articles

© 2025 Financial Views. All Rights Reserved