യെസ് ബാങ്ക് റിസര്‍വ് ബാങ്കിന്റെ വായ്പ തിരിച്ചടച്ചു; കാലാവധിക്കുമുമ്പേ അടച്ചത് 50000 കോടി രൂപ

September 12, 2020 |
|
News

                  യെസ് ബാങ്ക് റിസര്‍വ് ബാങ്കിന്റെ വായ്പ തിരിച്ചടച്ചു;  കാലാവധിക്കുമുമ്പേ അടച്ചത് 50000 കോടി രൂപ

റിസര്‍വ് ബാങ്കിന്റെ സ്‌പെഷല്‍ ലിക്വിഡിറ്റി സൗകര്യമുപയോഗിച്ച് എടുത്ത 50000 കോടി രൂപ വായ്പ യെസ് ബാങ്ക് കാലാവധിക്കുമുമ്പേ തിരിച്ചടച്ചു. ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ സുനില്‍ മേത്ത അറിയിച്ചതാണിത്.  

സ്ഥാപനങ്ങള്‍ക്കും റീട്ടെയില്‍ നിക്ഷേപകര്‍ക്കും ബാങ്കിന്റെ പുനസംഘടന പദ്ധതിയിലുള്ള ആത്മവിശ്വാസമാണ് 15000 കോടി രൂപയുടെ ഓഹരി ഇഷ്യുവിന്റെ(എഫ്പിഒ) വിജയം കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്തയിടെ മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് ബാങ്കിന്റെ റേറ്റിംഗ് സ്റ്റേബില്‍ ഔട്ട്‌ലുക്കിലേക്ക് ഉയര്‍ത്തിയിരുന്നു. ഡിപ്പോസിറ്റ് റേറ്റിംഗ് എ2വില്‍നിന്ന് എ2 പ്ലസിലേക്ക് ക്രിസിലും ഉയര്‍ത്തി.

Related Articles

© 2025 Financial Views. All Rights Reserved