
ഹോണ്ട കാര്‍ ഇന്ത്യ ലിമിറ്റഡ് ആഭ്യന്തര വില്‍പന 27.87 ശതമാനം ഇടിഞ്ഞ് 11,442 യൂണിറ്റിലെത്തിയതായി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 15,864 യൂണിറ്റായിരുന്നു. ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡിന്റെ വില്‍പ്പന 27.87 ശതമാനം ഇടിഞ്ഞ് 11,442 യൂനിറ്റിലെത്തി. കഴിഞ്ഞ മാസം 450 യൂട്ടിലിറ്റി വാഹനങ്ങളാണ് കയറ്റി അയച്ചതെന്ന് എച്ച്സിഐഎല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ട് മാസങ്ങളായി വാഹനവ്യവസായം വലിയ തകര്‍ച്ചയിലാണ്. രണ്ടു ദശാബ്ദങ്ങളയുളള വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വലിയ ഞെട്ടലാണ് ഉണ്ടാക്കുന്നത്.
ഇലക്ഷന്‍ കഴിഞ്ഞശേഷം വില്‍പ്പനയ്ക്ക് ഉയര്‍ച്ചയുണ്ടാകുന്ന എന്ന പ്രതീക്ഷയിലായി രുന്നുവെങ്കിലും ഇതുവരെയും അത്തരമൊരു വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. ഇന്ധന വര്‍ദ്ധനവ് കാരണം സാധാരയമ ജനങ്ങള്‍ക്ക് വാഹനം വാങ്ങുന്നതിനുളള മനോഭാവത്തിലുണ്ടാകുന്ന മാറ്റവും വാഹനവിപണിയെ കാര്യമായി ബാധിക്കുന്നുണ്ട് എന്ന് എച്ച്സിഐഎല്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റും ഡയറക്ടറുമായ രാജേഷ് ജോയല്‍ പറയുന്നു. മണ്‍സൂണ്‍ എത്തുന്നതും പുതിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സെയില്‍സിലും മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.