
നിങ്ങളുടെ ഫാസ്റ്റ് ടാഗ് റീചാര്‍ജ് കൂടുതല്‍ ലളിതമായി ചെയ്യാം. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഭീം ആപ്പ് വഴി തങ്ങളുടെ ഫാസ്റ്റ് ടാഗുകള്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍സിപിഐ)ഉറപ്പുനല്‍കിയിട്ടുണ്ട്. നിലവില്‍ ഫാസ്റ്റ് ടാഗുകള്‍ ടോപ്പ്-അപ്പ് ചെയ്യാന്‍ കഴിയുന്നത് ഫാസ്റ്റാഗ് ഇഷ്യു ചെയ്ത ബാങ്കിന്റെ പോര്‍ട്ടല്‍ വഴിയോ അല്ലെങ്കില്‍ ആമസോണില്‍ നിന്ന് വാങ്ങിയവര്‍ക്ക് ആന്‍ഡ്രോയിഡിനുള്ള ഫാസ്റ്റ്ടാഗ് ആപ്പ് വഴിയോ ആണ് സാധിക്കുക.
എന്നാല്‍ ഇപ്പോള്‍ ഭീം യുപിഐ വഴി ഫാസ്റ്റ്ടാഗ് റീചാര്‍ജുകള്‍ എളുപ്പം നടക്കും. ബാങ്കുകളുടെ വെബ്‌സൈറ്റ് വഴിയുള്ള റീചാര്‍ജുകള്‍ കൂടുതല്‍ സങ്കീര്‍ണമായ സാഹചര്യത്തിലാണ് യുപിഐയ്ക്ക് ഫാസ്റ്റ്ടാഗ് റീചാര്‍ജിന് എന്‍സിപിഐ അനുമതി നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ ഉടനീളം എല്ലാ ടോള്‍പ്ലാസകളിലും ഫാസ്റ്റ് ടാഗ് നിലവില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. യുപിഐ വഴി എങ്ങിനെ ഫാസ്റ്റ് ടാഗ് റീചാര്‍ജ് ചെയ്യാം എന്നത് പരിശോധിക്കാം.
നിങ്ങളുടെ യുപിഐ ആപ്പ് ലോഗിന്‍ ചെയ്യുക
ഹോംസ്‌ക്രീനിലുള്ള സെന്റ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക
NETC FASTag UPI ID നല്‍കുക- (netc.VehicleNumber@BankUPIHandle)
netc.നിങ്ങളുടെ വണ്ടിയുടെ നമ്പര്‍@ഫാസ്റ്റ്ടാഗ് ഇഷ്യു ചെയ്ത ബാങ്ക് (ഇതാണ് ഫോര്‍മാറ്റ്)
ക്ലിക്ക് ടു വെരിഫൈ
റിചാര്‍ജ് തുക അടയ്ക്കുക
ഇടപാട് ഔദ്യോഗീകരിക്കാന്‍ പിന്‍ നമ്പര്‍ നല്‍കുക
നിങ്ങളുടെ ഫാസ്റ്റ്ടാഗ് വാലറ്റില്‍ ഇടപാട് നടത്തിയത് സ്ഥിരീകരിച്ച് എസ്എംഎസ് മൊബൈല്‍ നമ്പറില്‍ ലഭിക്കും