
ഡല്‍ഹി: 23,990 രൂപയ്ക്ക് പുത്തന്‍ ക്രോം ബുക്ക് ഇറക്കാനുള്ള നീക്കത്തിലാണ് എച്ച്പി. തങ്ങളുടെ ബജറ്റ് ലാപ്‌ടോപ്പായ എച്ച്പി ക്രോംബുക്ക് 14 കുറഞ്ഞ വിലയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുമെന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. 14 ഇഞ്ച് എച്ച്ഡി അള്‍ട്രാ ബ്രൈറ്റ് ടച്ച് സ്‌ക്രീന്‍ ലോക്കല്‍ ലാങ്‌ഗ്വേജ് സപ്പോര്‍ട്ട് ഒരു മില്യണിലധികം ആന്‍ഡ്രോയിഡ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ശേഷി എന്നിവയ്ക്ക് പുറമേ 64 ജിബി എസ്എസ്ഡി സ്റ്റോറേജ് 100 ജിബി ഗൂഗിള്‍ ക്ലൗഡ് സറ്റോറേജ് എന്നിവയും കമ്പ്യൂട്ടറിലുണ്ട്.
മാത്രമല്ല ആദ്യഘട്ട ഓഫര്‍ എന്ന നിലയ്ക്ക് രണ്ട് ജിബി ഹൈസ്പീഡ് ഫോര്‍ജി ജിയോഫൈ ഇന്റര്‍നെറ്റ് കണക്ഷനും 14 ജിയോ ഡിജിറ്റല്‍ ആപ്പുകളും ലഭിക്കും. അടുത്തിടെ കമ്പനി പുറത്തിറക്കിയ എച്ച്പി ക്രോംബുക്ക് 360ന് പിന്നാലെയാണ് പുത്തന്‍ സിസ്റ്റവുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്. 180 ഡിഗ്രി വരെ ലാപിന്റെ സ്‌ക്രീന്‍ തിരിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. മാത്രമല്ല 10 സെക്കണ്ട് മാത്രമാണ് ബൂട്ട് ടൈം.
സിസ്റ്റത്തിന് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ ശരിയാക്കുന്നതിനായി വേരിഫൈ ബൂട്ട് ഫീച്ചറും ഇതില്‍ ഒരുക്കിയിട്ടുണ്ട്. ആകെ 1.54 കിലോയാണ് ലാപ്‌ടോപ്പിന്റെ ഭാരം. 45 വാട്ട് അവേഴ്‌സാണ് ബാറ്ററി ലൈഫ്. 28 നഗരങ്ങളിലായിട്ടുള്ള 250 എച്ച്പി സ്റ്റോറുകളിലും ഓണ്‍ലൈന്‍ എച്ച്പി സ്റ്റോറുകളിലും മറ്റ് ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളിലും ലാപ്‌ടോപ്പ് ലഭ്യമാണെന്ന് കമ്പനി അറിയിച്ചു.