3 വര്‍ഷത്തിനുള്ളില്‍ 5,000 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകളൊരുക്കുമെന്ന് എച്ച്പിസിഎല്‍

September 18, 2021 |
|
News

                  3 വര്‍ഷത്തിനുള്ളില്‍ 5,000 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകളൊരുക്കുമെന്ന് എച്ച്പിസിഎല്‍

രാജ്യത്തെ ഇലക്ട്രിക് വാഹന വിപണി കുതിക്കുന്നതിനിടെ, അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ വന്‍ നീക്കവുമായി എച്ച്പിസിഎല്‍. ചാര്‍ജിംഗ് സ്റ്റേഷനുകളുടെ അപര്യാപ്തത തിരിച്ചറിഞ്ഞാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് പുതിയ പദ്ധതിക്കൊരുങ്ങുന്നത്. മൂന്നുവര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളമായി 5,000 ഓളം ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകളൊരുക്കുമെന്ന് എച്ച്പിസിഎല്‍ വ്യക്തമാക്കി.

നിലവില്‍ 84 ഇലക്ട്രിക് വെഹിക്ക്ള്‍ ചാര്‍ജിംഗ് സ്റ്റേഷനുകളാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കീഴിലുള്ളത്. പുതിയ നീക്കത്തിലൂടെ ഇലക്ട്രിക് ചാര്‍ജിംഗ് വിപണിയുടെ പ്രധാന പങ്കാളിത്തമാണ് എച്ച്പിസിഎല്‍ ലക്ഷ്യമിടുന്നത്. കൂടാതെ, ഗ്രീന്‍ പവര്‍, ഗ്രീന്‍ ഹൈഡ്രജന്‍ എനര്‍ജി സാധ്യതകള്‍ എന്നിവയും എച്ച്പിസിഎല്‍ അവലോകനം ചെയ്യുന്നുണ്ട്. വിവിധ പദ്ധതികള്‍ക്കായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 65,000 കോടി രൂപയുടെ മൂലധന ചെലവാണ് കമ്പനി വിഭാവനം ചെയ്യുന്നത്. 19,000 ഇന്ധന റീട്ടെയില്‍ സ്റ്റേഷുകളാണ് എച്ച്പിസിഎല്ലിന് കീഴിലുള്ളത്. ഇവയില്‍ തന്നെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കാനാണ് പദ്ധതി. ഇതിന് മുന്നോടിയായി വിവിധ സ്ഥാപനങ്ങളുമായും എച്ച്പിസിഎല്‍ കൈകോര്‍ത്തിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved