ഗ്രാസിം ഇന്‍ഡസ്ട്രീസിന്റെ ലയനം നടക്കില്ല; ലയനം നടക്കണമെങ്കില്‍ 5,872 കോടി രൂപ നികുതി അടയ്ക്കണം

March 19, 2019 |
|
Investments

                  ഗ്രാസിം ഇന്‍ഡസ്ട്രീസിന്റെ ലയനം നടക്കില്ല; ലയനം നടക്കണമെങ്കില്‍ 5,872 കോടി രൂപ നികുതി അടയ്ക്കണം

ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കൈവശമുള്ള ഗ്രാസിം ഇന്‍ഡസ്ട്രീസിന്റെ ലയനങ്ങള്‍ക്ക് വെല്ലുവിളി. ലയനത്തിന് തടസ്സം സൃഷ്ടിച്ചുകൊണ്ട് ആദായ നികുതി വകുപ്പ് ഇപ്പോള്‍ പുതിയ ഉത്തരവിറക്കി. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗ്രാസിം ഇന്‍ഡസ്ട്രീസും ആദിത്യ ബിര്‍ള ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്നിവയുടെ ലയനം നടക്കണമെങ്കില്‍ ആദായനമികുതി വകുപ്പില്‍ 5,872 കോടി രൂപ അടയ്ക്കണം. ഡിവിഡന്റ് വിതരണവുമായി ബന്ധപ്പെട്ട് ഈ തുക അടയ്ക്കണമെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. 

അതേസമയം ഗ്രാസിം ഇന്‍ഡസ്ര്ടീസിന്റെ ഓഹരി ഉടമകള്‍ക്ക് ആദിത്യ ബിര്‍ള കാപ്പിറ്റലിന് അനിവദിച്ച ഓഹരിയില്‍ ഡിവിഡന്റ് ഉള്ളതിനാല്‍ നികുതി അടയ്ക്കല്‍ നിര്‍ബന്ധമാണെന്നാണ് ആദായനികുതി വകുപ്പ് അഝധികൃതര്‍ പറയുന്നത്. ഇതിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് ഗ്രാസിം പറയുന്നത്. ആദായനികുതി വകുപ്പ് കമ്പനിക്കെതിരെ നിയമം കര്‍ശനമാക്കാനാണ് തീരുമാനം.

 

Related Articles

© 2025 Financial Views. All Rights Reserved