
കോവിഡ് കാലത്ത് കൂടുതല്‍ പേര്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സാധ്യതകള്‍ ഉപയോഗിക്കുന്നുണ്ട്. ക്രെഡിറ്റ് കാര്‍ഡ്, ഇഎംഐ ഉപയോക്താക്കളുടെ എണ്ണവും കൂടുകയാണ്. ഈയൊരു സാഹചര്യത്തില്‍ തകര്‍പ്പന്‍ പ്രഖ്യാപനവുമായാണ് സ്വാകര്യ ബാങ്കിങ് രംഗത്തെ വമ്പന്മാരായ ഐസിഐസിഐ എത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിന് ഇന്‍സ്റ്റന്റ് കാര്‍ഡ്ലെസ് ഇഎംഐ സൗകര്യം ഏര്‍പ്പെടുത്തിയതായി ഐസിഐസിഐ അറിയിച്ചു.
ക്രെഡിറ്റ് കാര്‍ഡ് ഇല്ലാതെ അഞ്ച് ലക്ഷം രൂപയ്ക്ക് വരെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഉള്‍പ്പടെ സാധനങ്ങള്‍ വാങ്ങാം. ദശലക്ഷക്കണക്കിന് ഐസിഐസിഐ ബാങ്കിന്റെ മുന്‍കൂട്ടി അംഗീകാരം ലഭിച്ച ഉപഭോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ ഫോണും പാനും ഉപയോഗിച്ച് ഏതാനും ക്ലിക്കുകളിലൂടെ ഇഎംഐകള്‍ വഴി ഓണ്‍ലൈനില്‍ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ തല്‍ക്ഷണം വാങ്ങാന്‍ സാധിക്കുന്നതാണ് ഇത്. ഇത്തരത്തില്‍ അഞ്ച് ലക്ഷം രൂപയുടെ വരെ സാധനങ്ങളും സേവനങ്ങളും ഇഎംഐ വ്യവസ്ഥയില്‍ സ്വന്തമാക്കാന്‍ സാധിക്കും.
ഇലക്ട്രോണിക്‌സ്, ഗാര്‍ഹിക വീട്ടുപകരണങ്ങള്‍, ലാപ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍, യാത്ര, ഫാഷന്‍ വസ്ത്രങ്ങള്‍, സ്പോര്‍ട്സ് വസ്ത്രങ്ങള്‍, വിദ്യാഭ്യാസം, ഗാര്‍ഹിക അലങ്കാരം എന്നിങ്ങനെ നിരവധി വിഭാഗങ്ങളില്‍ ഈ സൗകര്യം ലഭ്യമാണ്. റീട്ടെയില്‍ സ്റ്റോറുകളില്‍ ഇതേ സേവനം ആരംഭിച്ച് ഏഴുമാസത്തിനുശേഷം ഓണ്‍ലൈന്‍ ഷോപ്പിംഗിനായി സൗകര്യപ്രദവും തല്‍ക്ഷണ കാര്‍ഡ്ലെസ്സ് ഇഎംഐ സൗകര്യവും ഏര്‍പ്പെടുത്തുന്നത് വ്യവസായത്തിലെ ആദ്യത്തേതാണെന്നും ഐസിഐസിഐ ബാങ്ക് അറിയിച്ചു.
ഉപയോക്താക്കള്‍ക്ക് പൂര്‍ണ്ണമായും ഡിജിറ്റല്‍, തല്‍ക്ഷണവും സുരക്ഷിതവുമായ രീതിയില്‍ ഇഎംഐ സൗകര്യം ലഭിക്കും. ഇത്തരത്തില്‍ 7000 മുതല്‍ അഞ്ച് ലക്ഷം വരെ ചെലവഴിക്കാം. ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ഷോപ്പിംഗിനായുള്ള 'കാര്‍ഡ്ലെസ് ഇഎംഐ' യ്ക്കുള്ള യോഗ്യത 'കാര്‍ഡ്ലെസ്' '5676766' ലേക്ക് അയച്ചുകൊണ്ട് അല്ലെങ്കില്‍ ഐമൊബൈല്‍ അപ്ലിക്കേഷനിലെ ഓഫറുകള്‍ വിഭാഗം പരിശോധിച്ച് മനസിലാക്കാം.