
ഉല്‍സവ കാലത്ത് ഇടപാടുകാര്‍ക്കായി വമ്പന്‍ ആനുകൂല്യങ്ങളുമായി ഐസിഐസിഐ ബാങ്ക്. പ്രീമിയം ബ്രാന്‍ഡുകളില്‍ നിന്നും, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബാങ്കിങ് ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും മികച്ച ഓഫറുകള്‍ കിട്ടും. സൗജന്യങ്ങള്‍, ക്യാഷ് ബാക്ക്, കിഴിവുകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഈ ഉത്സവകാലത്തുണ്ട്.
ബാങ്കിന്റെ ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിങ്, കാര്‍ഡ് ലെസ് ഇഎംഐ എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍ പ്രയോജനപ്പെടുത്താം. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, മിന്ത്ര, പേടിഎം, ബിഗ്ബാസ്‌ക്കറ്റ്, ഗ്രോഫേഴ്‌സ്, ജിയോമാര്‍ട്ട്, മേക്ക്‌മൈട്രിപ്പ്, സാംസങ്, എല്‍ജി, ഡെല്‍, സ്വിഗ്ഗി, സൊമാറ്റോ, ഇസിഡൈനര്‍, ത്രിഭോവന്ദാസ് ഭീംജി സവേരി (ടിബിഇസഡ്) തുടങ്ങിയവ വിലക്കുറവുള്ള ബ്രാന്‍ഡുകളാണ്.
ബാങ്കിങ് ഉല്‍പ്പന്നങ്ങളിലും സൗജന്യങ്ങളുണ്ട്. ഭവന വായ്പയുടെ പലിശ 6.7 ശതമാനം മുതല്‍ ആരംഭിക്കുമ്പോള്‍ പ്രോസസിങ് ഫീ 1100 രൂപ മുതലാണ്. ഉദാരമായ വാഹന വായ്പ, ഇരുചക്രവാഹന വായ്പ, ഇന്‍സ്റ്റന്റ് വ്യക്തിഗത വായ്പ, കണ്‍സ്യൂമര്‍ വായ്പ എന്നിവയുമുണ്ട്. ഐസിഐസിഐ ബാങ്കിടപാടുകാര്‍ക്ക് 50 ലക്ഷം രൂപ വരെ ഇന്‍സ്റ്റാ ഒഡി എന്റര്‍പ്രൈസസ് വായ്പയും ഇതര ഇടപാടുകാര്‍ക്ക് 15 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. ഉപയോഗിക്കുന്ന തുകയ്ക്ക് പലിശ അടച്ചാല്‍ മതി.