പ്രവാസികള്‍ക്ക് രാജ്യത്തേക്ക് വരാതെ മോര്‍ട്ട്ഗേജ് വായ്പാ അനുമതി നേടാന്‍ ഐസിഐസിഐ ബാങ്ക് സൗകര്യം

November 11, 2020 |
|
News

                  പ്രവാസികള്‍ക്ക് രാജ്യത്തേക്ക് വരാതെ മോര്‍ട്ട്ഗേജ് വായ്പാ അനുമതി നേടാന്‍ ഐസിഐസിഐ ബാങ്ക് സൗകര്യം

പ്രവാസികള്‍ക്ക് രാജ്യത്തേക്ക് വരാതെ മോര്‍ട്ട്ഗേജ് വായ്പാ അനുമതി പത്രം നേടാന്‍ ഐസിഐസിഐ ബാങ്ക് സൗകര്യം ലഭ്യമാക്കി. ഭവന വായ്പകള്‍ അടക്കമുള്ളവ ഡിജിറ്റലായി പ്രോസസ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഇതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനൂപ് ബാഗ്ചി ചൂണ്ടിക്കാട്ടി.

മോര്‍ട്ട്ഗേജ് വായ്പാ പ്രക്രിയ മുഴുവന്‍ ഡിജിറ്റലൈസ് ചെയ്യുവാനായി വായ്പ അനുവദിക്കുന്നതിനു ബിഗ് ഡാറ്റാ വിശകലനം പ്രയോജനപ്പെടുത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ വായ്പകള്‍, വായ്പാ തുക വര്‍ധിപ്പിക്കല്‍, ബാലന്‍സ് കൈമാറ്റം ചെയ്യല്‍ തുടങ്ങിയവയ്ക്കെല്ലാം തല്‍സമയ അനുമതി സൗകര്യം ലഭ്യമാണ്. കോവിഡ് കാലത്ത് ബാങ്കില്‍ എത്താതെ വീട്ടിലിരുന്നു തന്നെ പൂര്‍ത്തിയാക്കാനാവുന്ന വീഡിയോ കെവൈസി സംവിധാനവും ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്.

ഈടു നല്‍കിയുള്ള വായ്പയാണെങ്കിലും ക്രെഡിറ്റ് സ്‌കോര്‍ കണക്കാക്കുന്നത് നിര്‍ണായകമാണെന്നും അനൂപ് ബാഗ്ചി അറിയിച്ചു. ബാങ്കിന്റെ ഉപഭോക്താക്കളില്‍ 40 ശതമാനത്തിലേറെയും ക്രെഡിറ്റ് സ്‌കോര്‍ യോഗ്യതയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാങ്കിന്റെ മോര്‍ട്ട്ഗേജ് വായ്പകള്‍ രണ്ടു ലക്ഷം കോടി രൂപ കടന്നതായും അദ്ദേഹം അറിയിച്ചു.  ബാങ്കിന്റെ മോര്‍ട്ട്ഗേജ് വായ്പാ വിതരണം കോവിഡിനു മുന്‍പുള്ള സ്ഥിതിയെ മറികടന്നിട്ടുണ്ടെന്ന് സെപ്റ്റംബറിലെ കണക്കുകള്‍ സൂചിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

എല്ലാ പ്രക്രിയകളും ഡിജിറ്റലൈസ് ചെയ്തതോടെ ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്നു തന്നെ വായ്പകള്‍ക്ക് അപേക്ഷിക്കാനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അംഗീകാരമുള്ള 41,600 റിയല്‍ എസ്റ്റേറ്റ് പദ്ധതികളുടെ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്കു നല്‍കുന്ന വിര്‍ച്വല്‍ എക്സിബിഷന്‍ സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്. സ്വന്തം ഉപയോഗത്തിനായി വീടു വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി വിപണിയിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

© 2025 Financial Views. All Rights Reserved