വ്യാവസായിക ഉല്‍പ്പാദന സൂചിക 9 മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍

January 13, 2022 |
|
News

                  വ്യാവസായിക ഉല്‍പ്പാദന സൂചിക 9 മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍

നവംബറില്‍ വ്യാവസായിക ഉല്‍പ്പാദന സൂചിക 9 മാസത്തെ ഏറ്റവും കുറഞ്ഞ നിലയായ 1.4 ശതമാനത്തിലെത്തി. ഒക്ടോബറില്‍ 4 ശതമാനമായിരുന്നു. ഉത്സവ സീസണ്‍ കഴിഞ്ഞ് ഉള്ള വ്യവസായ വാണിജ്യ രംഗത്തെ ഉണ്ടായ അയവാണ് നവംബറിലെ കണക്കുകളില്‍ പ്രതിഫലിക്കുന്നതെന്ന് നിഗമനത്തിലാണ് ക്രെഡിറ്റ് റേറ്റിംഗ് കമ്പനിയായ ഐ സി ആര്‍ എ. വ്യാവസായിക വളര്‍ച്ചയില്‍ മിതത്വം മൂന്ന് മേഖലകളിലും 6 ഉപയോഗത്തെ അടിസ്ഥാന മാക്കിയ വിഭാഗങ്ങളിലുമാണ്.

ഉത്പാദന മേഖലയില്‍ ഒക്ടോബറില്‍ 3.1 ശതമാനത്തില്‍ നിന്നും 0.9 ശതമാനമായി, ഖനന മേഖല 11.5 ശതമാനത്തില്‍ നിന്നും 5 ശതമാനം ആയി കുറഞ്ഞു. വൈദ്യതി ഉത്പാദനം 3.1 ശതമാനത്തില്‍ നിന്ന് 2.1 ശതമാനത്തിലേക്ക് താഴ്ന്നു. 2019 നവംബറിനെ അപേക്ഷിച്ചു മൂലധന ഉത്പന്നങ്ങളുടെ വളര്‍ച്ചയില്‍ 10.9 ശതമാനം കുറവുണ്ടായി,കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സില്‍ 8.6 ശതമാനം കുറവ് രേഖപ്പെടുത്തി.

മൂലധന ഉത്പന്നങ്ങളുടെ ഉത്പാദനം 3.7 ശതമാനമായി വര്‍ധിച്ചു (ഒക്ടോബറില്‍ 1.5 ശതമാനമായിരുന്നു).കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ് വിഭാഗത്തില്‍ നെഗറ്റീവ് 5.6 ശതമാനം (ഒക്ടോബറില്‍ -3.6 ശതമാനം). തെക്കേ ഇന്ത്യയില്‍ വ്യാപകമായി പെയ്ത മഴയും ഓട്ടോമൊബൈല്‍ കമ്പനികളുടെ ഉത്പാദനം മൈക്രോ ചിപ്പ് ദൗര്‍ ലഭ്യം മൂലം പ്രതിസന്ധിയിലായതും വ്യാവസായിക വളര്‍ച്ചക്ക് വിഘാതമായി. പേപ്പര്‍ വ്യവസായം (11.9 ശതമാനം), പുകയില (2.5 ശതമാനം), പെട്രോളിയം ഉത്പന്നങ്ങള്‍ (3.3 ശതമാനം), ഭക്ഷ്യ ഉത്പന്നങ്ങള്‍ (1.3 ശതമാനം), ട്രാന്‍സ്‌പോര്‍ട് ഉപകരണങ്ങള്‍ (22.4 ശതമാനം) തുടങ്ങിയ വിഭാഗങ്ങളില്‍ എല്ലാം ഉത്പാദനം മുന്‍ മാസങ്ങളെ അപേക്ഷിച്ചു ഉത്പാദനം കുറഞ്ഞു.

നവംബറില്‍ വ്യാവസായിക ഉത്പാദനത്തില്‍ മാന്ദ്യം ഉണ്ടായെങ്കിലും ഡിസംബര്‍ മാസം തുറമുഖങ്ങളിലൂടെ ഉള്ള ചരക്ക് നീക്കം 5.9 ശതമാനം വര്‍ധിച്ചു, റെയില്‍ ചരക്ക് നീക്കം 8.5 ശതമാനം, വൈദ്യതി ഉത്പാദനം 11.7 ശതമാനം, ജിഎസ്ടി ഇ-വേ ബില്ലുകള്‍ 17 ശതമാനം വര്‍ധിച്ചു. ജനുവരി ഒന്ന് മുതല്‍ ഒന്‍പതു വരെ ജിഎസ്ടി ഇ-വേ ബില്ലുകളുടെ എണ്ണം 2 ദശലക്ഷമായിരുന്നു, ഡിസംബറില്‍ ഇതേ കാലയളവില്‍ 2.3 ദശലക്ഷമായിരുന്നു. അതിനാല്‍ ജനുവരിയിലെ വ്യാവസായിക വളര്‍ച്ച 1 ശതമാനത്തിലായിരുക്കുമെന്ന് ഐസിആര്‍എ നിരീക്ഷിക്കുന്നു.

Related Articles

© 2025 Financial Views. All Rights Reserved