
വാഷിങ്ടണ്‍: ആഗോളതല സാമ്പത്തിക വളര്‍ച്ചാ ആനുമാനം വെട്ടിക്കുറച്ച് ഐഎംഎഫ്. പുതുവര്‍ഷം 3.3% മാണ് വളര്‍ച്ചാ അനുമാനമെന്നാണ് അന്താരാഷ്ട്ര നാണയനിധിയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 2.9%ആയിരുന്നു സാമ്പത്തിക വളര്‍ച്ച. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സാമ്പത്തിക അസ്ഥിരതയും മാന്ദ്യവുമാണ് ലോകതലത്തിലെ വളര്‍ച്ചയ്ക്ക് വിലങ്ങുതടിയായതെന്നാണ് വിലയിരുത്തല്‍. 10 വര്‍ഷമായി സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഐഎംഎഫ് അറിയിച്ചു.അതേസമയം യുഎസ്-ചൈനാ വ്യാപാരയുദ്ധത്തിന് വിരാമമിടുന്ന സാഹചര്യത്തില്‍ ഉല്‍പ്പാദന,വ്യാപാരമേഖല തളര്‍ച്ചയില്‍ നിന്ന് ഉയരുന്ന സൂചനകളും ലഭിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഒക്ടോബറിലെ പ്രവചനങ്ങളില്‍ രണ്ട് വര്‍ഷത്തേക്കുള്ള അനുമാനത്തില്‍ 0.1% പോയിന്റ് കുറച്ചിരുന്നു.2021ല്‍ നേരിയ പുരോഗതിയോടെ 3.4% ആയിരിക്കും .എന്നാല്‍ ഒക്ടോബറില്‍ നിന്ന് 0.2 ശതമാനം പോയിന്റ് കുറച്ചതായി വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഇന്റര്‍നാഷനല്‍ ക്രൈസിസ് ലെന്റര്‍ അറിയിച്ചു.ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ആഭ്യന്തര വിപണികള്‍ കുത്തനെ ഇടിഞ്ഞതും ബാങ്കിതരമേഖലയിലെ കിട്ടാക്കടം പെരുകുന്നതുമൊക്കെ ആഗോളതലത്തിലെ വളര്‍ച്ചയെ ബാധിച്ചിട്ടുണ്ടെന്നാണ് ഐഎംഎഫ് വിലയിരുത്തല്‍.ചിലിയിലെയും മെക്സികോയിലെയും വളര്‍ച്ചാ പ്രവചനങ്ങള്‍ വെട്ടിക്കുറച്ചതായി ഐഎംഎഫ് വ്യക്തമാക്കി.നിക്ഷേപ തളര്‍ച്ചയാണ് ഇതിന് കാരണം.