ഇന്ത്യയില്‍ സമാനതകളില്ലാത്ത സാമ്പത്തിക മാന്ദ്യം വരുന്നുവെന്ന് റിപ്പോര്‍ട്ട്

November 12, 2020 |
|
News

                  ഇന്ത്യയില്‍ സമാനതകളില്ലാത്ത സാമ്പത്തിക മാന്ദ്യം വരുന്നുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് സമാനതകളില്ലാത്ത സാമ്പത്തിക മാന്ദ്യം വരുന്നുവെന്ന് റിപ്പോര്‍ട്ട്. ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ ഉള്‍പ്പെട്ട വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിലയിരുത്തല്‍. രണ്ടാം പാദത്തില്‍ സമ്പദ് രംഗം 8.6 ശതമാനം ചുരുങ്ങിയെന്നാണ് വിലയിരുത്തല്‍. തൊഴില്‍ നഷ്ടം സാമ്പത്തിക രംഗത്തെ ബാധിച്ചു. പണം ചെലവാക്കാന്‍ മടിക്കുന്നതിനാല്‍ കുടുംബ സമ്പാദ്യത്തില്‍ ഇരട്ടിവര്‍ദ്ധന ഉണ്ടായെന്നും സമിതി വിലയിരുത്തുന്നു.

അതേസമയം, സാമ്പത്തിക ഉത്തേജക പാക്കേജിന്റെ മൂന്നാം ഘട്ടം ഇന്ന് പ്രഖ്യാപിച്ചേക്കും. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണും.  ഉല്പാദന, വ്യവസായ മേഖലകളെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകും എന്നാണ് സൂചന സാധാരണക്കാരില്‍ നേരിട്ട് പണം നല്കുന്ന പദ്ധതി ബിഹാറില്‍ പിടിച്ചു നില്ക്കാന്‍ സഹായിച്ചു എന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ തുടര്‍ച്ചയായുള്ള നടപടികളും ധനമന്ത്രി പ്രഖ്യാപിച്ചേക്കും.

പത്ത് പ്രധാന മേഖകള്‍ക്ക് ഉത്തേജനം നല്‍കുന്നതിനുള്ള രണ്ടു ലക്ഷം കോടിയുടെ പദ്ധതികള്‍ക്ക്  ഇന്നലെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. നേരത്തെ ആത്മ നിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി 21 ലക്ഷം കോടിയുടെ സാന്പത്തിക പാക്കേജും സംസ്ഥാനങ്ങള്‍ക്കുള്ള വായ്പ, ഉത്സവ അഡ്വാന്‍സ് എന്നിവയ്ക്കായി 73000 കോടി രൂപയുടെ പാക്കേജും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved