
2020-21 സാമ്പത്തികവര്‍ഷം 50,000 കോടി രൂപയ്ക്ക് മുകളില്‍ സമാഹരിക്കാന്‍ കുറഞ്ഞത് 80 ഇന്ത്യന്‍ കമ്പനികളാണ് ഐപിഒയ്ക്ക് ഒരുങ്ങുന്നത്. ഇതില്‍ കേരളത്തില്‍ നിന്നുള്ള ഇസാഫ് സ്മോള്‍ ഫിനാന്‍സ്, കല്യാണ്‍ ജുവലേഴ്സുമുണ്ട്. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ നിന്ന് ലഭ്യമായ ഡാറ്റ പ്രകാരം 80ലേറെ കമ്പനികള്‍ ഇതിനായ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയെ സമീപിച്ചിട്ടുണ്ടെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യുറ്റിഐ അസറ്റ് മാനേജ്മെന്റ്, ഇസാഫ് സ്മോള്‍ ഫിനാന്‍സ്, ബര്‍ഗര്‍ കിംഗ്, കല്യാണ്‍ ജുവലേഴ്സ്, ഇഅങട, ഏഞ്ചല്‍ ബ്രോക്കിംഗ്, മില്‍ക്ക് ബാസ്‌കറ്റ്, ഗ്രോഫേഴ്സ്, സ്റ്റഡ്സ് ആക്സസറീസ്, ലോഡ ഡെവലപ്പേഴ്സ്, ആകാഷ് എഡ്യുക്കേഷന്‍, ങൃ െബെക്റ്റേഴ്സ് ഫുഡ് സെഷ്യാലിറ്റീസ്, സെന്‍കോ ഗോള്‍ഡ്, ഫെയര്‍ റൈറ്റിംഗ്, ആനന്ദ് രതി വെല്‍ത്ത് മാനേജ്മെന്റ്, പെന സിമന്റ്സ്, ബാര്‍ബിക്യൂ നേഷന്‍, എന്‍എസ്ഇ, ലൈറ്റ് ബൈറ്റ് ഫുഡ്സ്, നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി, ഇന്ത്യന്‍ റെയല്‍വേയ്സ് ഫനാന്‍സ് കോര്‍പ്പറേഷന്‍, ഇന്ത്യന്‍ റിന്യൂവബിള്‍സ് എനര്‍ജി ഡെവലപ്മെന്റ് ഏജന്‍സി, മസഗോണ്‍ ഡോക്ക്, ബജാജ് എനര്‍ജി, ജെഎസ്ഡബ്ല്യു സിമന്റ്സ്, ഇമാനി സിമന്റ്സ്, പിഎന്‍ബി മെറ്റ്ലൈഫ്, എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ആപീജേ സുരേന്ദ്ര പാര്‍ക് ഹോട്ടല്‍സ്, ഗ്ലാന്‍ഡ് ഫാര്‍മ, എന്‍സിഡിഇഎക്സ്, റ്റിസിഐഎല്‍, ഹിന്ദുജ ലെയ്ലാന്‍ഡ് ഫിനാന്‍സ് തുടങ്ങിയ കമ്പനികളാണ് ഐപിഒക്ക് ഒരുങ്ങുന്നത്.
സാമ്പത്തികവ്യവസ്ഥ വളരെ മോശം പ്രകടനം കാഴ്ചവെക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത്രയേറെ കമ്പനികള്‍ ഐപിഒയ്ക്ക് ഒരുങ്ങുന്നത് അപൂര്‍വ്വമാണ്. സെന്‍സെക്സ് ഇത്രത്തോളം ഉയര്‍ന്നതാണ് ഇതിന് പ്രധാന കാരണം. എന്നാല്‍ ഓഹരിവിപണി ഇടിയുന്ന സാഹചര്യമുണ്ടായാല്‍ ഇതില്‍ നിന്ന് ചില കമ്പനികളെങ്കിലും ഐപിഒയില്‍ നിന്ന് പിന്മാറാനുള്ള സാധ്യതകളുണ്ട്.