
ന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്പനികളിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം കുറഞ്ഞതായി റിപ്പോര്‍ട്ട്. ജൂണ്‍ മാസത്തില്‍ വന്‍ ഇടിവാണ് ഇന്ത്യന്‍ കമ്പനികളിലേക്കുള്ള വിദേശ നിക്ഷേപത്തില്‍ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ കമ്പനികളിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ രണ്ട് മടങ്ങ് ഇടിവ് സംഭവിച്ചതായി റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു. 820.36 മില്യണ്‍ ഡോളറാണ് കഴിഞ്ഞ മാസം ഇന്ത്യന്‍ കമ്പനികിളിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപമായി ഒഴുകിയെത്തിയിട്ടുള്ളത്. ഇന്ത്യയിലെ സാമ്പത്തിക ഉണര്‍വില്ലായ്മയാണ് വിദേശ നിക്ഷേപം കുറയുന്നതിന് കാരണമായതെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ബജറ്റ് പ്രഖ്യാപനങ്ങളിലുള്ള ആശയകുഴപ്പവും ജൂണ്‍ മാസത്തില്‍ വിദേശ നിക്ഷേപം കുറയുന്നതിന് കാരണമായിട്ടുണ്ട്.
അതേസമയം ഇന്ത്യന്‍ കമ്പനികള്‍ 2.29 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേമാണ് വിദേശത്ത് നടത്തിയിട്ടുള്ളതെന്ന് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ മെയ് മാസത്തില്‍ വിദേശ നിക്ഷേപത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ബജറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയും ചെയ്തട്ടുണ്ട്. ഏകദേശം 1.56 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപത്തിന്റെ ഒഴുക്കാണ് മെയ്മാസത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വിദേശ നിക്ഷേപത്തിന് കൂടുതല്‍ അവസരങ്ങള്‍ തുറന്ന് കൊടുക്കുമെന്നാണ് സര്‍ക്കാര്‍ ഇതിനകം വ്യക്തമാക്കിയിട്ടുള്ളത്.
എന്നാല്‍ ജൂണ്‍ മാസത്തില്‍ 3340.2 മില്യണ്‍ ഡോളര്‍ ഇക്വിറ്റി നിക്ഷേപമാണ് ഉണ്ടായിട്ടുള്ളത്. ഇതില്‍ 222.06 മില്യണ്‍ ഡോളര്‍ വായ്പാ ഇനത്തിലായും, 258 മില്യണ്‍ ഡോളര്‍ ഇന്‍ഷുറന്‍സ് ഗ്യാരണ്ടിയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ കമ്പനികളില്‍ ഏറ്റവുമധികം വിദേശ നിക്ഷേപം നടത്തിയിട്ടുള്ള പ്രധാനപ്പെട്ട കമ്പനി ഒഎന്‍ജിസി വിദേശാണ്. എണ്ണ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒഎന്‍ജിസി വിദേശ് കൂടുതല്‍ തുക വിദേശത്ത് നിക്ഷേപിച്ചിട്ടുള്ളത്. 61.74 മില്യണ്‍ ഡോളറാണ് ഒഎന്‍ജി വിദേശ് റഷ്യ, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഏഷ്യന്‍ പെയ്ന്റ്‌സിന്റെ നിക്ഷേപം 43.45 മില്യണ്‍ ഡോളറും, സിംഗപൂര്‍ ആന്‍ഡ് അലോക് ഇന്‍ഫ്രാസ് ടെക്ചര്‍ 24 മില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപവുമാണ് നടത്തിയിട്ടുള്ളത്.