
ന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്പനികളുടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്കാണ് കമ്പനികളുടെ വിദേശ നിക്ഷപവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിദേശ നിക്ഷേപത്തില്‍ 18 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ കമ്പനികളുടെ നേരിട്ടുള്ള വിദേശ നിക്ഷേപം 2.69 ബില്യണ്‍ ഡോളറാണെന്നാണ് ആര്‍ബിഐ പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ പറയുന്നത്. 2019 മാര്‍ച്ച് വരെയുള്ള കണക്കുകളാണ് ആര്‍ബിഐ പുറത്തുവിട്ടത്. 2018 മാര്‍ച്ചില്‍ ഇതേ കാലയളവില്‍ ഇന്ത്യന്‍ കമ്പനികളുടെ നേരിട്ടുള്ള വിദേശ നിക്ഷേപം 2.28 ബില്യണ്‍ ഡോളറാണെന്നാണ് പറയുന്നത്.
ഫിബ്രുവരിയിലെ വിദേശ നിക്ഷേപത്തേക്കാള്‍ വന്‍ വര്‍ധനവാണ് മാര്‍ച്ചില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 2019 ഫിബ്രുവരിയില്‍ 1.71 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപമാണ് ഇന്ത്യന്‍ കമ്പനികള്‍ നടത്തിയിട്ടുള്ളത്. നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തിയ കമ്പനികളുടെ വിവരവും ആര്‍ബിഐ പുറത്തുവിട്ടിട്ടുണ്ട്, ടാറ്റാ സ്റ്റീലാണ് വിദേശത്ത് ഏറ്റവുമധികം നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തിയിട്ടുള്ളത്. ടാറ്റാ സ്റ്റീലിന്റെ വിദേശ നിക്ഷേപം 1.15 ബില്യണ്‍ ഡോളറാണ്. ജെഎസ്ഡബ്ല്യു 82 ബില്യണ്‍ ഡോളറും, ഒഎന്‍ജിസി 70.37 ബില്യണ്‍ ഡോളറുമാണ് വിദേശ നിക്ഷേപം.