
ന്യൂഡല്‍ഹി: സമ്പദ് വ്യവസ്ഥയുടെ മത്സരക്ഷമതയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ ഇന്ത്യക്ക് 43 റാങ്കെന്ന് റിപ്പോര്‍ട്ട്. അതേസമയം മത്സരക്ഷമതയുയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചത് സിംഗപ്പൂരാണ്. മികച്ച സാമ്പത്തിക വളര്‍ച്ചാ ശേഷിയും, തൊഴില്‍ ശേഷിയും ഇന്ത്യക്ക് കൈവരിക്കാന്‍ സാധിച്ചെന്നും റിപ്പോര്‍ട്ടിലൂടെ എടുത്തു പറയുന്നുണ്ടെങ്കിലും പല മേഖലകളിലും ഇന്ത്യ മോശം പ്രകടനം കാഴ്ചവെച്ചു.
അതേസമയം കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്ത് ഇടം നേടിയ യുഎസ് ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നും റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നു. ഹോംങ്കോങ് രണ്ടാം സ്ഥാനം നേടുകയും ചെയ്തു. സ്വിറ്റ്‌സര്‍ലാന്‍ഡ് അഞ്ചാം സ്ഥാനത്ത് നിന്ന് നാലാം കരസ്ഥമാക്കുകയും ചെയ്തു.
സിംഗപ്പൂര്‍ സമ്പദ് വ്യവസ്ഥയില്‍ കാര്യക്ഷമമായി മത്സര രംഗത്തേക്ക് പ്രവേശിച്ചുവെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷം സിഗംപൂര്‍ മൂന്നാം സ്ഥാനത്തായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ സമ്പദ് വ്യവസ്ഥയുടെ മത്സര ക്ഷമതയില്‍ ഇന്ത്യക്ക് 2016ലും 2017 ലും 41ാം സ്ഥാനമുണ്ടായെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. ആരോഗ്യം, അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഇന്ത്യ മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്നും വിലയിരുത്തലുണ്ടായി.