
ന്യൂഡല്‍ഹി: ഇന്ത്യക്ക് കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭ്യമാക്കാന്‍ റഷ്യയോട് ഇന്ത്യ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഒപെക് രാഷ്ട്രങ്ങളുമായി ഇക്കാര്യം റഷ്യ ചര്‍ച്ച ചെയ്യണമെന്നാണ് ഇന്ത്യ പ്രധാന നിര്‍ദേശമായി മുന്നോട്ടുവെച്ചിട്ടുള്ളത്. കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും റഷ്യന്‍ ഊര്‍ജ വകുപ്പ് മന്ത്രി അലക്‌സാണ്ടര്‍ വാലന്റിനോവിച്ച് നൊവാക്കുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇന്ത്യക്ക് കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭ്യമാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ആഗോള എണ്ണ വിപണിയെ കൂടുതല്‍ ശക്തിപ്പെടുത്താനും, കുറഞ്ഞ വിലയില്‍ എണ്ണ വിതകതരണം നടപ്പിലാക്കുക എന്നതാണ് ഇന്ത്യയുടെ പ്രധാന ആവശ്യം.
കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ട കാര്യം ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ധന വില കുറയണമെങ്കില്‍ നിലവില്‍ ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പ്പാദനം വര്‍ധിപ്പിക്കണം. റഷ്യയുടെ ഇടപെടലിലൂടെ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ എന്നാണ് ഇന്ത്യ പ്രധാനമായും വിലയിരുത്തുന്നത്. എന്നാല്‍ റഷ്യന്‍ മേഖലയിലെ എണ്ണ കമ്പനികളിലും, പ്രകൃതി വാതക മേഖലകളിലെ കമ്പനികളിലും ഇന്ത്യന്‍ കമ്പനികള്‍ക്ക് താത്പര്യമുണ്ടെന്ന് പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ റഷ്യന്‍ ഊര്‍ജമന്ത്രിയെ അറിയിച്ചിട്ടുള്ളത്.വിവിധ ഇന്ത്യന്‍ കമ്പനികള്‍ക്ക് റഷ്യന്‍ കമ്പനികളില്‍ നിക്ഷേപം നടത്താന്‍ താത്പര്യം ഉണ്ടെന്ന് മന്ത്രി റഷ്യന്‍ ഊര്‍ജ മന്ത്രിയെ അറിയിച്ചെന്നാണ് വിവരം,
അതേസമയം ലോകത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 83 ശതമാനത്തോളം എണ്ണയാണ് ഇന്ത്യ ആകെ ഇറക്കുമതി ചെയ്യുന്നത്. ഒപെക് രാഷ്ട്രങ്ങളില്‍ നിന്നാണ് ഇന്തയ കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്. പ്രകൃതി വാതകമടകടക്കം ഇന്ത്യ കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത് ഒപെക് രാഷ്ട്രങ്ങളില്‍ നിന്നാണ്.