
ന്യൂഡല്‍ഹി: അമേരിക്ക, ചൈന എന്നിവയ്ക്ക് പിന്നില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി 2050 ല്‍ ഇന്ത്യ മാറുമെന്ന് മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റ്. 2100 വരെ രാജ്യം ഈ സ്ഥാനത്ത് തുടരും. 2030 ഓടെ ജപ്പാന് പിന്നില്‍ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മുന്നേറും.
ഇന്ത്യക്ക് തൊട്ടുപിന്നിലാണ് ഫ്രാന്‍സും യുകെയും ഇപ്പോഴുള്ളത്. ലാന്‍സെറ്റിലെ പരാമര്‍ശവുമായി വളരെ സമാനതകളുള്ളതാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടലും. 2047 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നാണ് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ മെയ് മാസത്തില്‍ പറഞ്ഞത്.
കൊവിഡ് സാഹചര്യം ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിന്റെ ഗതിവേഗം നിയന്ത്രിച്ചുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ജപ്പാന്‍ സെന്റര്‍ ഫോര്‍ ഇക്കണോമിക് റിസര്‍ച് ഡിസംബറില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2029 ല്‍ ഇന്ത്യ ജപ്പാനെ മറികടക്കുമെന്നായിരുന്നു പറഞ്ഞത്. ഇതോടെ 2025 ല്‍ അഞ്ച് ലക്ഷം ഡോളര്‍ ജിഡിപിയുള്ള രാജ്യമായി മാറണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം വൈകുമെന്ന് കൂടിയാണ് വ്യക്തമാകുന്നത്.