
ന്യൂഡല്‍ഹി: ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (എല്‍എന്‍ജി) വില നിയന്ത്രണാധികാരം ഘട്ടംഘട്ടമായി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. വിദേശ നിക്ഷേപവും സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള വളര്‍ച്ചയും ലക്ഷ്യമിട്ടാണ് ഇതെന്ന് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ദ്രവീകൃത പ്രകൃതി വാതകത്തില്‍ നിന്നുള്ള വരുമാനം 6.2 ശതമാനത്തില്‍ നിന്ന് 15 ശതമാനത്തിലേക്ക് വര്‍ധിപ്പിക്കാനാണ് ശ്രമം. നിക്ഷേപകര്‍ ഇന്ത്യയില്‍ വിപണന സ്വതന്ത്ര്യം, വില നിര്‍ണയ അധികാരം, ഉല്‍പ്പാദന സ്വാതന്ത്ര്യം എന്നിവ ഉപയോഗിക്കാനായി നിക്ഷേപം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
എല്‍എന്‍ജിയുടെ ഉപഭോഗം വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഇതിനായി എല്‍എന്‍ജി ഇംപോര്‍ട്ട് പ്ലാന്റുകള്‍ സ്ഥാപിക്കും. വീടുകളെ തമ്മില്‍ ബന്ധിപ്പിച്ച് ഗ്യാസ് ശൃംഖല യാഥാര്‍ത്ഥ്യമാക്കും. ഇന്ത്യയിലെ എല്‍എന്‍ജിയുടെ പ്രധാന ഇറക്കുമതിക്കാരായ പെട്രോനെറ്റ് എല്‍എന്‍ജിയും രാജ്യത്ത് ദ്രവീകൃത പ്രകൃതിവാതക വിതരണ ശൃംഖല ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്.