21 ദിസം ലോക്ക് ഡൗണ്‍;നല്ല കാര്യം; പട്ടിണി ജീവിതത്തിന് പരിഹാരമുണ്ടോ?അഞ്ച് ലക്ഷം കോടി രൂപയുടെ സഹായം വേണ്ടിടത്ത് 15000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മുങ്ങിയോ?

March 25, 2020 |
|
News

                  21 ദിസം ലോക്ക് ഡൗണ്‍;നല്ല കാര്യം; പട്ടിണി ജീവിതത്തിന് പരിഹാരമുണ്ടോ?അഞ്ച് ലക്ഷം കോടി രൂപയുടെ സഹായം വേണ്ടിടത്ത് 15000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മുങ്ങിയോ?

ന്യൂഡല്‍ഹി: രാജ്യത്ത് 21  ദിവസം സമ്പൂര്‍ണ ലോക്ക് ഡൗണ്‍. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. വീടുകളില്‍ നിന്ന് ആരും പുറത്തിറങ്ങരുതെന്നും 22 ന് പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിനേക്കാള്‍ ഗൗരവമേറിയതാണിതെന്നും,കര്‍ശനമായി സമ്പൂര്‍ണമാ ലോക്ക് ഡൗണ്‍ നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ ആരോഗ്യരംഗം ശക്തിപ്പെടുത്തുന്നതിനായി 15,000 കോടി രൂപയുടെ പ്രത്യേക പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.  അതേസമയം രാജ്യം 21 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് നീങ്ങുന്നതോടെ പട്ടിണി ശക്തിപ്പെടുമെന്നും, അവശ്യ സാധനങ്ങളുടെയും, ഭക്ഷ്യവസ്തുക്കളുടെയും ലഭ്യത കുറയുമെന്നും ആക്ഷേപം ഉയരുന്നു. ഉത്പ്പാദനം നിലയ്ക്കുന്നത് രാജ്യത്തെ അപകടാവസ്ഥയിലേക്കെത്തിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ്-19 ഭീതിയെ തുടര്‍ന്ന് രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ ലഭ്യത കുറഞ്ഞുവെന്നാണ് പറയുന്നത്. 21 ദിവസം ജനം വീടുകളില്‍ കഴിഞ്ഞാലും ദുരിതത്തില്‍ തന്നെയാകും. പണം ഉപയോഗിക്കാന്‍  പറ്റാത്ത സാഹചര്യമാണ് രാജ്യത്ത് ഇപ്പോള്‍  രൂപപ്പെട്ടിട്ടുള്ളത്. പണമുള്ളവനും പണമില്ലാത്തവനുമെല്ലാം പട്ടിണിയിലേക്ക് വീഴാനുള്ള സാധ്യത ശക്തവുമാണ്. 

രാജ്യത്ത് അതിശക്തമായ സാമ്പത്തിക ഭാരമാകും ഇനി വരാന്‍ പോവുക. കോവിഡ്-19 ന്റെ ഭീതി എന്നാണ് നീങ്ങുകയെന്ന കാര്യം പറയാനാകാത്ത വിധമാണ് കാര്യങ്ങള്‍. സാമ്പത്തിക നഷ്ടമുണ്ടായാലും പൗരന്‍മാരുടെ ജീവന് തന്നെയാണ് പ്രധാനമന്ത്രി വിലകല്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍  21 ദിവസം ജനം വീടുകളില്‍ കഴിയുകയെന്നത്, പട്ടിണിയിലേക്ക്, ദുരിതത്തിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 21 ദിവസം ലോക്ക് ഡൗണ്‍  ചെയ്തുള്ള പ്രഖ്യാപനം ജനം അംഗീകരിക്കുന്നുണ്ടെങ്കിലും, അടിസ്ഥാന ആവശ്യമായ വെള്ളം, ഭക്ഷണം എവിടെ നിന്ന് ലഭിക്കുമെന്നാണ് സോഷ്യല്‍  മീഡിയയില്‍ പലരും ഉന്നയിക്കുന്നത്. നഗര പ്രദേശത്ത് ജീവിക്കുന്ന ജനമാകും കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുക.

പി ചിദംബരം  അടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും പ്രധാനമന്ത്രിയുടെ  21 ദിവസത്തെ ലോക്ക്ഡൗണിനെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.  പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ടതിനുശേഷം തനിക്ക് ബാക്കിയാവുന്നത് സമാധാനവും ന്യായവും സമ്മര്‍ദ്ദവും നിരാശയും ഭയവും കൂടിച്ചേര്‍ന്ന വികാരാണെന്ന് മുന്‍ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചി ചിദംബരം പറഞ്ഞത്.  

കോവിഡ്-19 ന്റെ ഭീതിയിലുണ്ടാകുന്ന സാമ്പത്തിക, സാമൂഹിക പ്രത്യാഘാതത്തെ നേരിടണമെങ്കില്‍ രാജ്യത്തിന് അഞ്ച് ലക്ഷം കോടി രൂപയെങ്കിലും വേണമെന്നും, ആ നിലയ്ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 15000 കോടിയുടെ അര്‍ഥമെന്താണെന്ന് ചിദംബരം കുറ്റുപ്പെടുത്തി. എന്നാല്‍ രാജ്യത്തെ സാധാരണക്കാരുടെ ജീവിതം പോലും നിശ്ചലമാകുന്ന സാഹചര്യമാണ് ഇനിയുണ്ടാവുക. തെരുവുകളില്‍ അന്തിയുറങ്ങുന്നവര്‍ വരെ പട്ടിണിയിലേക്ക് വഴുതി വീണേക്കും. 

ആഭ്യന്തര കയറ്റുമതി-ഇറക്കുമതി വ്യാപാരം നിശ്ചലമായതോടെ രാജ്യം ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് ഇപ്പോള്‍ വഴുതി വീണിരിക്കുന്നത്.  പൊതുഗതാഗത മേഖലയടക്കം സ്തംഭിച്ചിരിക്കുകയാണ്. കോവിഡ്-19 നെ അതിജീവിക്കാന്‍ പൊതുജനത്തോടെ വീടുകളില്‍ കഴിയാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയും, വൈറസ് ആക്രമണത്തെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ സ്വീകരണിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കണക്കിലെടുത്താണിത്.   

രാജ്യത്തെ റീട്ടെയ്ല്‍ സ്റ്റോറുകള്‍, സ്മാര്‍ട് ഫോണ്‍ സ്റ്റോറുകള്‍, വാഹന നിര്‍മ്മാതാക്കളുടെ കമ്പനി സ്റ്റോറുകള്‍ എല്ലാം അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തില്‍  രാജ്യത്ത് ഏറ്റവും വലിയ പ്രതിസന്ധിയാണ് ഉണ്ടാകാന്‍ പോകുന്നത്.  വിവിധ കമ്പനികളുടെ നിര്‍മ്മാണ ശാലകള്‍ അടച്ചുപൂട്ടുന്നതോടെ രാജ്യത്ത് ശക്തമായ സാമ്പത്തിക പ്രതിസന്ധിയാണ് രൂപപ്പെടുക. എന്നാല്‍ മനുഷ്യവംശത്തിന്റെ ജീവന് ഭീഷണിയുര്‍ത്തുന്ന കോവിഡ്-19 നെ അതിജീവിക്കാന്‍ രാജ്യത്ത് അടിന്തിര നടപടികളെടുത്തേ മതിയാകൂ എന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ വിവിധ കമ്പനികള്‍ നിര്‍മ്മാണ ശാലകള്‍ അടച്ചുപൂട്ടിയതായി വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ്-19  ഭീതി ശക്തമായതോടെ രാജ്യത്തെ നിക്ഷേപ ഇടപാടുകളെല്ലാം നിശ്ചലവുമായി.  ബിസിനസ് പ്രവര്‍ത്തയനങ്ങളും, ബിസിനസ് സംബന്ധമായ യാത്രകളമെല്ലാം സ്തംഭിച്ചു.  

നടപ്പുവര്‍ഷത്തില്‍  നിര്‍മ്മാണ മേഖലയിലെ ഉത്പ്പാദന വളര്‍ച്ചയില്‍  അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം മഹീന്ദ്ര ഗ്രൂപ്പ് ഓഫ് ചീഫ് ഇക്കണോമിസ്റ്റ് കൂടിയായ സച്ചിനാന്ദ ശുക്ല വ്യക്തമാക്കുന്നു. നിര്‍മ്മാണ മേഖലയില്‍  ഇനി വരാന്‍ പോവുക ഭീമമായ നഷ്ടമാകും കണത്തക്കാക്കുക. 

ഏകദേശം 40 ബില്യണ്‍ ഡോളറിന്റെ അധിക നഷ്ടം വരുത്തിവെക്കാന്‍ സാധ്യതയുണ്ട് ഇപ്പോഴത്തെ സാഹചര്യത്തില്‍. അതേസമയം കോവിഡ്-19 മൂലമുണ്ടായ പ്രതിസന്ധി കൂടുതല്‍ കാലം നിലനിന്നില്ലെങ്കില്‍  രാജ്യത്തെ സാമ്പത്തിക മേഖല തിരിച്ചുവരവിന്റെ ലക്ഷണത്തിലേക്ക് വരാനുള്ള സാധ്യതയും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.  രാജ്യത്തെ പ്രമുഖന വാഹന നിര്‍മ്മാതാക്കളായ  മാരുതി സുസൂക്കി, ഹീറോോട്ടകോര്‍പ്പ്, ബജാജ് ആട്ടോ എന്നീ കമ്പനികളുടെ ഉത്പ്പാദന കേന്ദ്രങ്ങളെല്ലാം അടച്ചപൂട്ടി.  രാജ്യത്തെ റിയല്‍റ്റി മേഖലകളെല്ലാം സ്തംഭിക്കുകയും ചെയ്തിട്ടുണ്ട്. 

ആഗോളതലത്തിലെ വിവിധ നിര്‍മ്മാണ കമ്പനികളുടെ നിര്‍മ്മാണവും കോവിഡ്-19 ഭീതിയെ തുടര്‍ന്ന് നിശ്ചലമായിരിക്കുന്നു. വരും കാലയളവില്‍ രാജ്യത്തെ നിര്‍മ്മാണ മേഖലയില്‍ ഭീമമായ ഇടിവാണ് രേഖപ്പെടുത്താന്‍ പോകുന്നത്. 40 ശതമാനത്തിന് മുകളിലേക്ക് ഇടിവ് രേഖപ്പെടുത്തിയേക്കുമെന്നാണ് പറയുന്നത്.  ആളുകള്‍  പുറത്തിറങ്ങാതെ വരികയും ചെയ്തതോടെ രാജ്യത്തെ സ്റ്റോറുകളും മാളുകളും അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്.  രാജ്യത്തെ ടെക്സ്റ്റൈല്‍സ്, ലൈഫ് സ്റ്റൈല്‍  ബ്രാന്‍ഡുകളുടെ ഉത്പ്പാദന കേന്ദ്രങ്ങളെല്ലാം അടഞ്ഞുകിടക്കുകയും ചെയ്യുന്നു.സമ്പൂര്‍ണ ലോക്ക്ഡൗണ്‍  പ്രഖ്യാപിച്ചതോടെ രാജ്യത്തെ എല്ലാ മേഖലകളുടെയും പ്രവര്‍ത്തനം നിലക്കുകയാണ്.  

Related Articles

© 2025 Financial Views. All Rights Reserved