ക്രിപ്റ്റോകറന്‍സികള്‍ക്ക് പൂര്‍ണ്ണമായ നിരോധനം ഉണ്ടാവില്ലെന്ന് നിര്‍മല സീതാരാമന്‍

March 15, 2021 |
|
News

                  ക്രിപ്റ്റോകറന്‍സികള്‍ക്ക് പൂര്‍ണ്ണമായ നിരോധനം ഉണ്ടാവില്ലെന്ന് നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: ക്രിപ്റ്റോകറന്‍സികള്‍ക്കും അതിന്റെ സാങ്കേതിക വിദ്യയ്ക്കും പൂര്‍ണ്ണമായ നിരോധനം ഉണ്ടാവില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ എല്ലാ ഓപ്ഷനുകളും അടയ്ക്കുന്നില്ലെന്ന് വ്യക്തമാണ്. ബ്ലോക്ക്‌ചെയിന്‍, ബിറ്റ്‌കോയിനുകള്‍ അല്ലെങ്കില്‍ ക്രിപ്‌റ്റോകറന്‍സി എന്നിവയില്‍ ഇടപെടലുകള്‍ നടത്താന്‍ ആളുകള്‍ക്ക് ചില വിന്‍ഡോകള്‍ അനുവദിക്കുമെന്ന് ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സീതാരാമന്‍ പറഞ്ഞു.

ഫിന്‍ടെക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഇത്തരം സാങ്കേതിക വിദ്യകളെ ആശ്രയിച്ചിരിക്കുന്നുവെന്നും അതിന് വിന്‍ഡോ ലഭ്യമാകുമെന്നും അവര്‍ പറഞ്ഞു. കാബിനറ്റ് നോട്ടാണ് ഏത് തരത്തിലുള്ള ഫോര്‍മുലേഷന്‍ വേണം എന്നതിനെക്കുറിച്ച് വിശദീകരിക്കുകയെന്നും അവര്‍ പറഞ്ഞു. ഇത് ഉടന്‍ തയ്യാറാകും. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്, തുടര്‍ന്ന് അത് മന്ത്രിസഭയ്ക്ക് മുന്നില്‍ എത്തും. റിസര്‍വ് ബാങ്ക് (ആര്‍ബിഐ) ഒരു ഔദ്യോഗിക ക്രിപ്റ്റോകറന്‍സിക്ക് രൂപം നല്‍കുമെന്നത് വ്യക്തമാണെന്നും ധനമന്ത്രി പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved