ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ വന്‍ കുതിപ്പ്; 80 ശതമാനം വളര്‍ച്ച

May 10, 2021 |
|
News

                  ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ വന്‍ കുതിപ്പ്;  80 ശതമാനം വളര്‍ച്ച

മുംബൈ: ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ മെയ് മാസത്തിലെ ആദ്യ ആഴ്ച വന്‍ കുതിപ്പ്. 80 ശതമാനമാണ് വളര്‍ച്ച. 7.04 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് ഒരാഴ്ച കൊണ്ട് കയറ്റി അയച്ചത്. കഴിഞ്ഞ വര്‍ഷം മെയ് ഒന്ന് മുതല്‍ ഏഴ് വരെ 3.91 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്.

2019 ല്‍ 6.48 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നടന്നിട്ടുണ്ട്. ഇക്കുറി ഇറക്കുമതിയിലും വര്‍ധനവുണ്ട്. 80.7 ശതമാനമാണ് വര്‍ധന. 8.86 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് മെയ് ഒന്ന് മുതല്‍ ഏഴ് വരെ നടന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 4.91 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. 2019 ല്‍ ഇത് 10.39 ബില്യണ്‍ ഡോളറായിരുന്നു.

ഏപ്രില്‍ മാസത്തില്‍ ഇന്ത്യയിലെ കയറ്റുമതിയില്‍ മൂന്ന് മടങ്ങ് വര്‍ധനവുണ്ടായിരുന്നു. കയറ്റുമതി 30.21 ബില്യണ്‍ ഡോളറിലേക്കാണ് ഉയര്‍ന്നത്. കയറ്റുമതിയിലെ കുതിപ്പില്‍ വലിയ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ അടക്കമുള്ള സംഘടനകള്‍. കൊവിഡ് വ്യാപനം രാജ്യത്തെ വലിയ പ്രതിസന്ധികളിലും ഈ നേട്ടമുണ്ടാക്കാനായതാണ് പ്രതീക്ഷ വളര്‍ത്തുന്നത്.

Related Articles

© 2025 Financial Views. All Rights Reserved