ഹോസ്പിറ്റാലിറ്റി വ്യവസായം പ്രതിസന്ധിയില്‍; കണക്കുകള്‍ ഇങ്ങനെ

May 21, 2021 |
|
News

                  ഹോസ്പിറ്റാലിറ്റി വ്യവസായം പ്രതിസന്ധിയില്‍; കണക്കുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഹോസ്പിറ്റാലിറ്റി വ്യവസായം 2021ന്റെ തുടക്കത്തില്‍ വീണ്ടെടുപ്പിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നു എങ്കിലും പ്രതിസന്ധി വലിയ അളവില്‍ തുടരുന്നു എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. 2020 ലെ ഒന്നാം പാദത്തെ അപേക്ഷിച്ച് 2021 ആദ്യ പാദത്തില്‍ ലഭ്യമായ മുറികളില്‍ നിന്നുള്ള ശരാശരി വരുമാനം (റെവ്പാര്‍) 38.7 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി ജെഎല്‍എല്ലിന്റെ ഹോട്ടല്‍ മൊമന്റം ഇന്ത്യ (എച്ച്എംഐ) റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രമുഖമായ ആറ് നഗരങ്ങളിലെ റെവ്പാര്‍ 2020ലെ സമാനപാദത്തെ അപേക്ഷിച്ച് 48 ശതമാനം ഇടിവാണ് പ്രകടമാക്കിയിട്ടുള്ളത്.  

മികച്ച പ്രകടനം കാഴ്ചവച്ച ലെഷര്‍ വിഭാഗമാണ് ഈ മേഖലയുടെ വീണ്ടെടുക്കലിനെ പ്രാഥമികമായി നയിക്കുന്നത്. 28 ഹോട്ടലുകളിലെ 2,064 റൂമുകളിലെ സന്ദര്‍ശകരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം സമാന പാദത്തെ അപേക്ഷിച്ച് 53 ശതമാനം ഇടിവാണ് ജനുവരി-മാര്‍ച്ച് പാദത്തില്‍ ഉണ്ടായത് രേഖപ്പെടുത്തി. ആഭ്യന്തര ഓപ്പറേറ്റര്‍മാരെ അപേക്ഷിച്ച് അന്താരാഷ്ട്ര ഓപ്പറേറ്റര്‍മാര്‍ 54:46 എന്ന നിലയില്‍ ആധിപത്യം പുലര്‍ത്തി.

രാജ്യത്തെ ഹോസ്പിറ്റാലിറ്റി മേഖലയുടെ തിരിച്ചുവരവില്‍ മുഖ്യപങ്കുവഹിക്കുന്നത് ഗോവയാണ്. റെവ്പാര്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 1.1 ശതമാനം ഇടിഞ്ഞുവെങ്കിലും ഒക്കുപ്പന്‍സിയുടെ അടിസ്ഥാനത്തില്‍ 6.4 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ ഗോവയ്ക്കായി. അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോളും ആഭ്യന്തര വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയ്ക്ക് ഗോവ വേഗത്തില്‍ വീണ്ടെടുക്കുന്നതാണ് കാണാനാകുന്നത്.   

ബെംഗളൂരുവില്‍ റെവ്പാര്‍ കുത്തനെ ഇടിവ് രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 60.6 ശതമാനം ഇടിവാണ് റൂമുകളില്‍ നിന്നുള്ള ശരാശരി വരുമാനത്തില്‍ ഇവിടെ ഉണ്ടായത്. ഹോസ്പിലാറ്റി മേഖലയില്‍ ആറ് പ്രധാന നഗരങ്ങളിലെ പ്രവര്‍ത്തന സജ്ജമായ ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയും യഥാക്രമം 6.7 ശതമാനവും 4.2 ശതമാനവും കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Related Articles

© 2025 Financial Views. All Rights Reserved