
ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന മാധ്യമ വ്യവസായങ്ങളിലൊന്നായി ഇന്ത്യന്‍ മാധ്യമ, വിനോദ മേഖല. 2030 ഓടെ ഇന്ത്യന്‍ മാധ്യമ, വിനോദ വ്യവസായം 100 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (ങകആ) സെക്രട്ടറി അപൂര്‍വ ചന്ദ്ര പറഞ്ഞു. ദുബായ് എക്‌സ്‌പോയുടെ ഇന്ത്യ പവലിയനില്‍ മീഡിയ ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് വീക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവില്‍ 28 ബില്യണ്‍ യുഎസ് ഡോളറാണ് ഇന്ത്യന്‍ മാധ്യമ, വിനോദ വ്യവസായത്തിന്റെ മൂല്യം.
'ഇന്ത്യന്‍ മാധ്യമ, വിനോദ വ്യവസായത്തിന്റെ മൂല്യം 28 ബില്യണ്‍ ഡോളറാണ്, 2030 ഓടെ 100 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് 12 ശതമാനം നിരക്കില്‍ വളരും. വ്യവസായത്തിന് ആവശ്യമായ കഴിവും സര്‍ഗ്ഗാത്മക വൈദഗ്ധ്യവും ഇന്ത്യക്കുണ്ട്,' അദ്ദേഹം പറഞ്ഞു. ഈ മേഖലയിലെ കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്നതിന് മന്ത്രാലയം ഈ മാസം അവസാനത്തോടെ എവിജിസി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും ചന്ദ്ര സൂചിപ്പിച്ചു.