
ന്യൂഡല്‍ഹി: സൗദി രാജകുമാരന്‍ ഈ മാസം തന്നെ ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുകയാണ്. ഇന്ത്യ സൗദിയില്‍ നിന്ന് ഏറ്റവുമധികം ഇറക്കുമിതി ചെയ്യുന്ന ഉത്പന്നങ്ങളിലൊന്നാണ് എണ്ണ. സൗദിയില്‍ നിന്ന് കൂടുതല്‍ എണ്ണ കുറഞ്ഞ വിലക്ക് ഇറക്കുമതി ചെയ്യുകയെന്ന ലക്ഷ്യമാണ് ഇന്ത്യക്കുള്ളത്. അതേസമയം സൗദി രാജാകുമാരന്റെ സ്ന്ദര്‍ശനത്തിന് മുന്‍പ് രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) യുഎസില്‍ നിന്ന് 3 മില്യണ്‍ എണ്ണ വാങ്ങാന്‍ പദ്ധതിയിട്ടത്.
കേന്ദ്രസര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ഐഒസി ഇതിന് മുന്‍പും യുഎസില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്തിട്ടുണ്ട്. നവംബര്‍ മുതല്‍ ജനുവരി വരെ കാലയളവില്‍ ആറ് ദശലക്ഷം ബാരല്‍ യുഎസ് ഓയില്‍ വാങ്ങുന്നതിനാണ് നേരത്തെ കരാറിലേര്‍പ്പെട്ടത്. അതേസമയം പാകിസ്ഥാനമുയി സൗദി കൂടുതല്‍ നിക്ഷേപ കരാറുകളില്‍ ഏര്‍പ്പെട്ടത് ഇന്ത്യയെ ആശയകുഴപ്പത്തിലാക്കിയിട്ടുണ്ട്.