ഇന്ത്യയുടെ അംബാസഡര്‍ ഗൗതം ബംബവാലെ ഇനി ഓലയുടെ ഉപദേശകന്‍

February 26, 2020 |
|
News

                  ഇന്ത്യയുടെ അംബാസഡര്‍ ഗൗതം ബംബവാലെ ഇനി ഓലയുടെ ഉപദേശകന്‍

ഓലയുടെ ഉപദേശക സമിതിയിലേക്ക് ചൈനയിലെ മുന്‍ഇന്ത്യന്‍ അംബാസഡര്‍ ഗൗതം ബംബവാലെ. കോര്‍പ്പറേറ്റ്,അന്താരാഷ്ട്ര കാര്യങ്ങളുടെ മുതിര്‍ന്ന ഉപദേഷ്ടാവായാണ്  അദേഹം ചുമതലയേല്‍ക്കുക. 34 വര്‍ഷം ഐഎഫ്എസിലായിരുന്നു അദേഹം. ഭൂട്ടാനിലെയും ചൈനയിലെയും അംബാസിഡറും പാകിസ്താനില്‍ ഹൈക്കമ്മീഷണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

ജപ്പാന്‍, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ദൃഢപ്പെടുത്തുന്നതില്‍ നേരിട്ട് പങ്കു വഹിച്ചിട്ടുണ്ട്. മുതിര്‍ന്ന ഉപദേഷ്ടാവായി ഗൗതമിനെ സ്വാഗതം ചെയ്യുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ഓലയുടെ സഹസ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. അന്താരാഷ്ട്ര ബന്ധങ്ങളിലും നയതന്ത്രത്തിലുമുള്ള അദ്ദേഹത്തിന്റെ അനുഭവം ആഗോള വിപണികളിലുടനീളം ഓലയുടെ അടുത്ത ഘട്ട വളര്‍ച്ചയില്‍ വിലമതിക്കാനാവാത്ത പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഒരു ബില്യണ്‍ ആളുകളുടെ ചലനാത്മകത വളര്‍ത്തിയെടുക്കാനുള്ള ദൗത്യമാണ് ഓലയുടേത്. ആഗോള ബ്രാന്‍ഡ് നിര്‍മ്മിക്കാനുള്ള അവസരമാണ് മുന്നിലുള്ളത് -ഭവിഷ് അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

 

Related Articles

© 2025 Financial Views. All Rights Reserved