ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് നാലാം പാദത്തിലും ഇടിയും; ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലുള്ള തകര്‍ച്ച തന്നെ വളര്‍ച്ചാ നിരക്ക കുറയാന്‍ കാരണം

December 13, 2019 |
|
News

                  ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് നാലാം പാദത്തിലും ഇടിയും;  ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലുള്ള തകര്‍ച്ച തന്നെ വളര്‍ച്ചാ നിരക്ക കുറയാന്‍ കാരണം

ന്യൂഡല്‍ഹി: 2019-2020 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്  4.3 ശതമാനമായി ചുരുങ്ങുമെന്ന് നോമുറ. രാജ്യത്തെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നേരിട്ട പ്രതിസന്ധിയാകും വളര്‍ച്ചാ നിരക്ക് 4.3 ശതമാനത്തിലേക്ക് ചുരുങ്ങുന്നതിന് കാരണാംമായേക്കു. രാജ്യത്തെ ഷാഡോ ബാങ്കുകളിലെ പ്രതിസന്ധി ദീര്‍ഘകാലം നിലനില്‍ക്കുന്നതിനാലണ് വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവ് വരുന്നതിന് കാരണമാവുക. അതേസമയം നടപ്പുവര്‍ഷത്തെ ആകെ വളര്‍ച്ചാ നിരക്ക് 4.9 ശതമാനമാകുമെന്നാണ് വിലയിരുത്തല്‍.  നടപ്പുവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവ് വന്നേക്കുമെന്നാണ് വിലയിരുത്തുന്നത്്. 

ആഗോള മാന്ദ്യവും ആഭ്യന്തര ഉപഭോഗത്തിലുമുള്ള ഇടിവുമാണ് വളര്‍ച്ചാ നിരക്ക് വീണ്ടും കുറയുമെന്ന വലിയിരുത്തലില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍  എത്തിച്ചേര്‍ന്നിട്ടുള്ളത്. എന്നാല്‍ സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. അതേസമയം ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. നടപ്പുവര്‍ഷം കേന്ദ്രസര്‍ക്കാര്‍ വിവിധ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയിട്ടും സമ്പദ്വ്യവസ്ഥയില്‍ വെല്ലുവിളി തന്നെയാണ് നിലനില്‍ക്കുന്നത്.  

കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി വെട്ടിക്കുറച്ചിട്ടും നിക്ഷപ മേഖലയിലും വ്യസായിക മേഖലയിലുമെല്ലാം തളര്‍ച്ച തന്നെയാണ് രൂപപ്പെട്ടിട്ടുള്ളത്. അതേസമയം സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ഊര്‍ജിതമായ ശ്രമമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. വ്യവസായിക ഉത്പ്പാദനത്തിലും, കണ്‍സ്ട്രക്ഷന്‍ മേഖലയിലുമെല്ലാം നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തില്‍ വലിയ തളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ഗ്രോസ് ഫിക്സഡ് ക്യാപിറ്റല്‍ ഫോര്‍മേഷന്‍ (ജിഎഫ്സിഎഫ്) ല്‍ അഥവാ മൊത്ത സ്ഥിര മൂലധന നിക്ഷേപ സമാഹരണത്തില്‍ സെപ്റ്റംബറില്‍ ഇടവ് രേഖപ്പെടുക്കിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

വിവിധ റേറ്റിങ് ഏജന്‍സികളും നിലവില്‍ ഇന്ത്യയുടെ ളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചിട്ടുണ്ട്. ആഗോള റേറ്റിങ്  ഏജന്‍സിയായ ക്രിസില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 5.1 ശതമാനമായാണ് വെട്ടിക്കുറച്ചത്. അതേസമയം നേരത്തെ ക്രിസില്‍ വിലയിരുത്തിയത് 6.3 ശതമാനമായിരുന്നു. നോമുറ നടപ്പുവര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 4.7 ശതമാനമായും വെട്ടിക്കുറച്ചു. ഉപഭോഗ നിക്ഷേപ മേഖലയിലും, കാര്‍ഷിക വ്യാപാര മേഖലയിലുമെല്ലാം രൂപപ്പെട്ട തളര്‍ച്ചയാണ് വളര്‍ച്ചാ നിരക്ക് കുറയാന്‍ പ്രധാന കാരണമാകുക എന്നാണ് വിലയിരുത്തല്‍. 

Related Articles

© 2025 Financial Views. All Rights Reserved