
ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വളര്‍ച്ചയെ തിരിച്ചുപിടിക്കാനുള്ള എല്ലാ വഴികളും ഇപ്പോഴും അടഞ്ഞുകിടക്കുകയാണെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും ഈ പ്രതീക്ഷകള്‍ കൈവെടിഞ്ഞുവെന്ന് മാത്രമല്ല നടപ്പുവര്‍ഷം ഇന്ത്യയുടെ വളച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയേക്കുമെന്നാണ് പറയുന്നത്. എന്നാല്‍ വെള്ളിയാഴ്ച്ച ആര്‍ബിഐ പുറത്തിറിക്കിയ റിപ്പോര്‍ട്ടില്‍ കൂടുതല്‍ കാര്യങ്ങളാണ് വ്യക്തമാക്കിയത്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഉപഭോഗ മേഖല കുത്തനെ ഇടിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. വളര്‍ച്ചാ നിരക്ക് കുറഞ്ഞതോടെ സമ്പദ് വ്യവസ്ഥ കൂടുതല്‍ തളര്‍ച്ചയിലേക്ക് നീങ്ങി. രാജ്യത്തെ കയറ്റുമതി വ്യാപാരം തളര്‍ച്ചയിലേക്ക് നീങ്ങിയിട്ടുണ്ട്. എന്നാല്‍ മൂലധന വരവില്‍ നേരിയ പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ട്ുണ്ടെന്നാണ് വിലിയിരുത്തല്‍.
ആഗോള സാമ്പത്തിക രംഗത്ത് രൂപപ്പെട്ട അസ്വസ്ഥകളും, മാന്ദ്യവുമാണിത് കാരണം. കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രണ വിധേയമാണ്. ബ്രെക്‌സിറ്റ് മൂലമുണ്ടായ സാമ്പത്തിക ഞെരുക്കവും എണ്ണ വിപണി കേന്ദ്രങ്ങളില്‍ നിന്നുണ്ടായ ചില തടസ്സങ്ങളും വിപണികളെ ഗുരുതരമായി ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതെല്ലാംചേര്‍ന്ന് ഉപഭോക്താക്കളുടെ ആത്മവിശ്വാസം ചോര്‍ത്തി. ഇതോടെ വ്യാവസായികാന്തരീക്ഷം കലുഷമായി. നിക്ഷേപം കുറഞ്ഞു. ഈ വിഷയങ്ങള്‍ കൃത്യമായി ഉടന്‍ പരിഹരിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ആഗോള സാമ്പത്തികരംഗം വീണ്ടും വഷളാകുമെന്നും ആര്‍.ബി.ഐ. പറയുന്നു.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ സ്ഥിരതയോടെ നില്‍ക്കുകയാണ്. വളര്‍ച്ച മെച്ചപ്പെട്ടിട്ടില്ല. പൊതുമേഖലാ ബാങ്കുകളില്‍ സര്‍ക്കാര്‍ അധിക മൂലധനം ലഭ്യമാക്കിയതോടെ ബാങ്കിങ് മേഖല മെച്ചപ്പെട്ടിട്ടുണ്ട്. ഈ സാമ്പത്തികവര്‍ഷം പൊതുമേഖലാ ബാങ്കുകളില്‍ 70,000 കോടി രൂപ മൂലധനമായി നിക്ഷേപിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. ബാങ്കുകളുടെ കിട്ടാക്കടം 2019 സെപ്റ്റംബറിലെ 9.3 ശതമാനത്തില്‍നിന്ന് 2020 സെപ്റ്റംബര്‍ ആകുമ്പോഴേക്കും 9.9 ശതമാനമായി ഉയരാന്‍ സാധ്യതയുണ്ടെന്നും ആര്‍.ബി.ഐ. പറയുന്നു. വായ്പാ വളര്‍ച്ച കുറയുന്നതിന്റെ പശ്ചാത്തലത്തിലായിരിക്കുമിത്. വായ്പാ ശേഷി കുറഞ്ഞതും വളര്‍ച്ചാ മുരടിപ്പിന് കാരണമൃമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ രാജ്യത്തെ ബാങ്ക് വായ്പയിലും നിക്ഷേപത്തിലും വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ബാങ്ക് വായ്പയിലും നിക്ഷേപത്തിലും യഥാക്രമം 12.01 ശതമാനത്തിന്റെയും, 10.59 ശതമാനത്തിന്റെയും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഇതോടെ ബാങ്ക് വായ്പയുടെ അളവ് 96.57 ട്രില്യണ്‍ രൂപയും, നിക്ഷേപത്തിന്റെ അളവ് 126.491 ട്രില്യണ്‍ രൂപയായി വര്‍ധിച്ചുവെന്നാണ് ആര്‍ബിഐ പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബാങ്ക് വായ്പയുടെ അളവിലും, നിക്ഷേപത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
2018 ല്‍ ബാങ്ക് വായ്പയുടെ അളവ് ഏകദേശം 86.09 ട്രില്യണ്‍ രൂപയും, നിക്ഷേപമായി രേഖപ്പെടുത്തിയത് 114.371 ട്രില്യണ്‍ രൂപയുമാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ജൂലൈയില്‍ ബാങ്കിന്റെ വായ്പയില്‍ 12 ശതമാനവും, ഭക്ഷ്യേതര വായ്പയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11.1 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. കാര്‍ഷിക അനുബന്ധ വായ്പയില്‍ 8.7 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.5 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ജൂണ്‍ മാസത്തിലും, ജൂലൈ മാസത്തിലും രാജ്യത്തെ ബാങ്കിങ് വായ്പയില്‍ വന്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.
അതേസമയം സേവന മേഖലയിലെ വായ്പയില്‍ 13 ശതമാനം വര്‍ധനവാണ് ജൂണ്‍ മാസത്തില്‍ രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സേവന മേഖലയിലെ വായ്പയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 23.3 ശതമാനമാണ് ബാങ്ക് സേവന മേഖലയിലെ ബാങ്ക് വായ്പയില്‍ രേഖപ്പെടുത്തിയത്. വ്യക്തികത വായ്പയില്‍ 16.6 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ രേഖപ്പെടുത്തിയതച് 17.9 ശതമാനം വളര്‍ച്ചയാണ് വ്യക്തിക ത ബാങ്ക് വായ്പയില്‍ രേഖപ്പെടുത്തിയത്.