സെപ്റ്റംബറില്‍ ഇന്ധന ഉപഭോഗം ഇടിഞ്ഞു; 4.4ശതമാനം കുറഞ്ഞു

October 10, 2020 |
|
News

                  സെപ്റ്റംബറില്‍ ഇന്ധന ഉപഭോഗം ഇടിഞ്ഞു; 4.4ശതമാനം കുറഞ്ഞു

കഴിഞ്ഞ വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തെ ഇന്ധന ഉപഭോഗത്തില്‍ സെപ്റ്റംബറില്‍ 4.4ശതമാനം ഇടിവുണ്ടായി. 15.47 മില്യണ്‍ ടണ്‍ ഇന്ധനമാണ് ഉപയോഗിച്ചത്. എണ്ണമന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്‍ പുറത്തുവിട്ട കണക്കാണിത്.

ഗതാഗതത്തിനും ജലസേചനത്തിനും വ്യാപകമായി ഉപയോഗിക്കുന്ന ഡീസലിന്റെ ആവശ്യകത ആറുശതമാനം കുറഞ്ഞ് 5.49 മില്യണ്‍ ടണ്‍ ആയി. അതേസമയം, പെട്രോളിന്റെ ഉപഭോഗം 3.3 ശതമാനം ഉയര്‍ന്ന് 2.45 മില്യണ്‍ ടണ്ണാകുകയും ചെയ്തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറിയതോടെ ഗതാഗതം തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് പെട്രോള്‍ ഉപഭോഗം വര്‍ധിച്ചത്.

പാചക വാതകത്തിന്റെ വില്പനയില്‍ 4.8 ശതമാനമാണ് വര്‍ധനവ്. വില്പന 2.27 മില്യണ്‍ ടണ്‍ ആയി ഉയര്‍ന്നു. റോഡ് നിര്‍മാണത്തിനുപയോഗിക്കുന്ന ബിറ്റുമിന്റെ ഉപയോഗത്തിലും 38.3 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved