
ന്യൂഡല്‍ഹി: രാജ്യത്ത് മാര്‍ച്ചില്‍ ധാതുക്കളുടെ ഉല്‍പാദനത്തില്‍ 6.1% വര്‍ധന. 2020 മാര്‍ച്ചുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇതെന്ന് കേന്ദ്ര ഖനി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. അതേസമയം 202021 സാമ്പത്തിക വര്‍ഷം ആകെ ഉല്‍പാദനത്തില്‍ 7.8% ഇടിവാണ് ഉണ്ടായത്. മാര്‍ച്ചിലെ ഉല്‍പാദനം: കല്‍ക്കരി (960 ലക്ഷം ടണ്‍), ലിഗ്നൈറ്റ് (52 ലക്ഷം ടണ്‍), പ്രകൃതി വാതകം (2312 മില്യന്‍ ക്യുബിക് മീറ്റര്‍), ക്രൂഡ് പെട്രോളിയം (26 ലക്ഷം ടണ്‍), ബോക്‌സൈറ്റ് (21 ലക്ഷം ടണ്‍).