
ഒപെക്കില്‍ നിന്നുളള വിതരണത്തില്‍ കുറവുണ്ടായ പശ്ചാത്തലത്തില്‍ റിഫൈനറുകള്‍ വിലകുറഞ്ഞ യുഎസ് ക്രൂഡ് വാങ്ങല്‍ വര്‍ധിപ്പിച്ചു. യുഎസ് ക്രൂഡ് വാങ്ങല്‍ റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ത്തിയതിനാല്‍ കഴിഞ്ഞ മാസം ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരനായി അമേരിക്ക മാറി. സൗദി അറേബ്യയെ പിന്തള്ളിയാണ് ഈ മുന്നേറ്റം.
ഒപെക് പ്ലസ് രാജ്യങ്ങളുടെ ഉല്‍പ്പാദന വെട്ടിക്കുറവ് നടപടികള്‍ക്ക് പിന്നാലെ സൗദി അറേബ്യയുടെ സ്വമേധയാ ഒരു മില്ല്യണ്‍ ബിപിഡി (യമൃൃലഹ െുലൃ റമ്യ) ഉല്‍പ്പാദനം വെട്ടിക്കുറച്ചു. ലോകത്തെ മുന്‍നിര ഉത്പാദകരായ അമേരിക്കയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഫെബ്രുവരിയില്‍ 48 ശതമാനം ഉയര്‍ന്ന് 545,300 ബിപിഡിയായി. ജനുവരിയില്‍ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 14 ശതമാനം മാത്രമായിരുന്നു അമേരിക്കന്‍ ക്രൂഡിന്റെ വിഹിതമെന്ന് റോയിട്ടേഴ്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഫെബ്രുവരിയില്‍ സൗദി അറേബ്യയില്‍ നിന്നുള്ള ഇറക്കുമതി കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 42 ശതമാനം ഇടിഞ്ഞ് 445,200 ബിപിഡി ആയി കുറഞ്ഞു. ഇന്ത്യയിലേക്കുളള കയറ്റുമതിയില്‍ സൗദി അറേബ്യ 2006 ജനുവരിക്ക് ശേഷം ആദ്യമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
''യുഎസ് ഡിമാന്‍ഡ് ദുര്‍ബലമായിരുന്നു, റിഫൈനറികള്‍ കുറഞ്ഞ നിരക്കില്‍ പ്രവര്‍ത്തിക്കുന്നു, അതിനാല്‍ യുഎസ് ക്രൂഡിന്റെ കയറ്റുമതി കൂടി, എണ്ണ ആവശ്യകത വേഗത്തില്‍ വീണ്ടെടുക്കുന്ന മേഖല ഏഷ്യയാണ്,'' റിഫിനിറ്റിവിലെ അനലിസ്റ്റ് എഹ്‌സാന്‍ ഉള്‍ഹഖ് പറഞ്ഞു. ''വ്യാപാര പ്രശ്‌നം കാരണം ചൈന യുഎസ് ക്രൂഡ് എടുക്കുന്നില്ല, അതിനാല്‍ ഇന്ത്യന്‍ വിപണിയിലേക്ക് വ്യാപാരം തിരിയുന്നു, ''അദ്ദേഹം പറഞ്ഞു.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യവും ഉപഭോക്താവുമായ ഇന്ത്യ ആഗോള സാമ്പത്തിക വീണ്ടെടുക്കലിനെ സഹായിക്കുന്നതിനായി വിതരണ നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്ന് പ്രധാന എണ്ണ ഉല്‍പാദകരോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും പരി?ഗണിക്കപ്പെട്ടില്ല. സൗദി അറേബ്യ സ്വമേധയാ വെട്ടിക്കുറച്ചതിന് പിന്നാലെ ആഗോള എണ്ണവില കുതിച്ചുയര്‍ന്നു.
അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 867,500 ബിപിഡിയിലേക്ക് 23 ശതമാനം ഇടിവ് നേരിട്ടെങ്കിലും ഇറാഖ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമായി തുടരുന്നു. 2021 ല്‍ ഇറാഖ് നിരവധി ഇന്ത്യന്‍ റിഫൈനര്‍മാര്‍ക്കുള്ള വാര്‍ഷിക എണ്ണ വിതരണം 20 ശതമാനം വരെ കുറച്ചിട്ടുണ്ട്. ഒപെക്കിലെ രണ്ടാമത്തെ വലിയ ഉല്‍പ്പാദക രാജ്യം ഗ്രൂപ്പിന്റെ ഉല്‍പാദന കരാര്‍ പ്രകാരം ബാധ്യതകള്‍ നിറവേറ്റാന്‍ ശ്രമിക്കുന്നു.