
ന്യൂഡല്‍ഹി: രാജ്യത്തെ സര്‍വീസ് മേഖല വളര്‍ച്ച പ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. മാന്ദ്യത്തിനിടയിലും സര്‍വീസ് മേഖല റെക്കോര്‍ഡ് വളര്‍ച്ചയിലൂടെയാണ് ഇപ്പോള്‍ മുന്നേറ്റം നടത്തുന്നത്. പുതിയ തൊഴില്‍ സാധ്യത ഈ മേഖലയില്‍ വളര്‍ന്നുവരികയും, സേവന മേഖലയിലെ ബിസിനസ് രംഗം കൂടുതല്‍ വളര്‍ച്ചയിലേക്കെത്തുകയും ചെയ്തിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. പുതിയ ബിസിനസ് ഓര്‍ഡറുകളിലുള്ള വര്‍ധനവാണ് സേവന മേഖലയിലെ വളര്‍ച്ചയുടെ മുഖ്യ പങ്ക് വഹിച്ചത്. സേവന മേഖല ജനുവരി മാസത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കെത്തി. ഏഴ് വര്‍ഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണത്.
The IHS Markit India Services Business Activity Index ല്‍ പിഎംഐ സൂചിക 55.5 ലേക്കെത്തി. ഡിസംബറില്‍ ഇത് 53.3 ലായിരുന്നു സേവന മേഖല പിഎംഐ സൂചികയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല ജനുവരി മാസത്തില്‍ രാജ്യത്തെ മാനുഫാചറിംഗ് മേഖലയിലെ വളര്‍ച്ച പിഎംഐ സൂചികയില്‍ ഉയര്‍ന്ന നിരക്കിലേക്കെത്തിയിരുന്നു. മാനുഫാക്ചറിംഗ് മേഖല പിഎംഐ സൂചിക ഡിസംബറില്‍ 53.7 ഉം, ജനുവരിയില്‍ 56.3 ആണ് രേഖപ്പെടുത്തിയത്. രാജ്യത്തെ സര്‍വീസ് മേഖലയും, മാനുഫാക്ചറിംഗ് മേഖലയിലെയും വളര്‍ച്ചയിലൂടെ മികച്ച നേട്ടം കൊയ്യാന്‍ സാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം പിഎംഐ സൂചിക 50 ന് മുകളിലേക്കാണെങ്കില്‍ സേവന മേഖല വളര്‍ച്ചയുടെ പാതയിലാണെന്നും, പിഎംഐ സൂചിക 50 ന് താഴെയാണെങ്കില്‍ സേവന മേഖല തളര്‍ച്ചിയിലാണെന്നുമാണ് സൂചിപ്പിക്കുന്നത്. അതേസസമയം ജൂലൈയിലും സേവന മേഖല 53.8 ലേക്കെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് രണ്ടാം തവണയാണ് സേവന മേഖല വളര്ച്ചയുടെ പാതയിലേക്കെത്തുന്നത്. എന്നാല്‍ രാജ്യത്ത് സാമ്പത്തിക മാന്ദ്യം പടരുമ്പോഴും സേവന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടതല്‍ വളര്‍ച്ച ഉണ്ടായത് പ്രതീക്ഷയാണ് ഉണര്‍ത്തുന്നത്. പിഎംഐ സൂചിക 50 ന് താഴെയാണെങ്കില്‍ സേവന മേഖലതളര്‍ച്ചയിലാണെന്നും, പിഐഐ സൂചിക 50 ന് മുകളിലാണെങ്കില്‍ സേവന മേഖല വളര്‍ച്ചയിലാണെന്നാണ് സൂചിപ്പിക്കുന്നത്.
സേവന മേഖല കൂടുതല്‍ ശക്തിപകരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലവില്‍ പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നങ്ങള്‍ക്ക് കരുത്ത് പകരാന്‍ രാജ്യത്തെ സേവന മേഖലയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍. ഉത്പ്പാദന, സേവന മേഖലയുടെ വളര്‍ച്ചയാണ് രാജ്യത്തെ സേവന മേഖയ്ക്ക് കരുത്തെന്നാണ് പൊതുവെ വിലയിരുത്തല്‍.
എന്നാല്‍ സേവന മേഖലയുടെ വളര്‍ച്ചയുടെ കാര്യത്തില്‍ ചില സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്. ഈ മേഖലയിലെ വളര്‍ച്ചയില്‍ സ്ഥിരതയില്ലെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ തന്നെ സേവന മേഖലയില്‍ വലിയ തളര്‍ച്ചയാണ് അ്നുഭവപ്പെട്ടിട്ടുള്ള്. സെപ്റ്റംബര്‍ മാസത്തില്‍ സേവന മേഖലയുടെ വളര്‍ച്ച ഏറ്റവും കുറഞ്ഞ നിരക്കിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ മാസത്തില്‍ 19 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് വളര്‍ച്ചയെത്തിയത്.ഐഎച്ച്െസ് മാര്‍ക്കറ്റ് സര്‍വീസെസ് പര്‍ച്ചേസിങ് മാനേജേഴ്‌സ് ഇന്‍ഡക്‌സില്‍ പിഎംഐ സൂചിക 48.7 ലേക്കെത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
അതേസമയം സേവന മേഖലയിലെ വളര്‍ച്ചയില്‍ പിഎംഐ സൂചികയില്‍ ആഗസ്റ്റ് മാസത്തില്‍ രേഖപ്പെടുത്തിയത് 52.4 ആണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇത് രണ്ടാം തവണയാണ് സേവന മേഖലയിലെ പിഎംഐ സൂചികയിലെ വളര്‍ച്ചയില്‍ മോശം പ്രകടനം ഉണ്ടാകുന്നത്. ആഭ്യന്തര തലത്തിലും, അന്താരാഷ്ട്ര വിപണിയി രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയുമാണ് സേവന മേഖലയുടെ വളര്‍ച്ചയ്ക്ക് പരിക്കേല്‍ക്കാന്‍ ഇടയാക്കിയിട്ടുള്ളത്.
എന്നാല്‍ സമ്പദ് വ്യവസ്ഥയില്‍ നേരിടുന്ന വെല്ലുവിളികള്‍ മൂലമാണ് സേവന മേഖല ഏറ്റവും വലിയ തളര്‍ച്ചയിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയിരുന്നു. ആറ് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. നടപ്പുവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തുമെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.