
ന്യൂഡല്‍ഹി: ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ മാതൃ കമ്പനിയായ ഇന്‍ഡിഗോയ്ക്ക് മൂന്നാം പാദത്തില്‍ റെക്കോര്‍ഡ് നേട്ടം. കമ്പനിയുടെ അറ്റദായത്തില്‍ മൂന്ന് മടങ്ങാണ് വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 25.5 ശതമാനം ഉയര്‍ന്ന് 496 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം കമ്പനിയുടെ അറ്റാദായത്തില്‍ മുന്‍വര്‍ഷം ഇതേകാലയളവില്‍ രേഖപ്പെടുത്തിയത് 185.2 കോടി രൂപയോളമായിരുന്നു. എന്നാല്‍ കമ്പനിയുടെ വരുമാനത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. കമ്പനിയുടെ വരുമാനം 25.5 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 10,330.2 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ വരുമാനത്തില്‍ ആകെ രേഖപ്പെടുത്തിയത് 8,229.3 കോടി രൂപയായിരുന്നു.
യാത്രാക്കാരുടെ ടിക്കറ്റിനത്തിലുള്ള വരുമാനത്തിലും കമ്പനിക്ക് നേട്ടമുണ്ടായിട്ടുണ്ട് മൂന്നാം പാദത്തില്‍. കമ്പനിയുടെ ടിക്കറ്റ് ഇനത്തിലുള്ള വരുമാനം 24.1 ശതമാനം ഉയര്‍ന്ന് 8,770.30 കോടി രൂപയായി. അതേസമയം മറ്റ് അനുബന്ധ വരുമാനം 28.8 ശതാനത്തോളം ഉയര്‍ന്ന് 1,037.30 കോടി രൂപയായിട്ടുണ്ടെന്നാണ് കണക്കുകള്‍ പ്രകാരം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എന്നാല്‍ കമ്പനി ടിക്കറ്റ് വിലയിലടക്കം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം.
ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ടിക്കറ്റ് വിലയില്‍ ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 2.1 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. അതേസമയം ഇന്ധനയിനത്തില്‍ ചിലവാക്കുന്ന തുകയില്‍ കമ്പനിക്ക് കുറവ് രേഖപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കമ്പനിയുടെ ഇന്ധനച്ചിലവ് രണ്ട് ശതമാനത്തോളം കുറഞ്ഞ് 334.19 കോടി രൂപയായി. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ഇന്ധന ചിലവില്‍ രേഖപ്പെടുത്തിയിട്ടുള്ളത് 341.04 കോടി രൂപയായിരുന്നു.