
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജയായ ഇന്ദ്ര നൂയി ലോക ബാങ്കിന്റെ പ്രസിഡന്റാകാന്‍ സാധ്യത. പെപ്‌സികോയുടെ മുന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ആയിരുന്നു. ഇന്ദ്ര നൂയി ലോക ബാങ്കിന്റെ പ്രസിഡന്റാകാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത പുറത്ത് വിട്ടത് ഡെയ്‌ലി അമേരക്കയാണ്. 12 വര്‍ഷത്തെ സേവനത്തിന് ശേഷം പെപ്‌സികോയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്ത് നിന്ന് 62കാരിയായ ഇന്ദ്ര നൂയി വിരമിച്ചിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിന്റെ മൂത്ത മകള്‍ ഇവാന്‍കെ ട്രംപ് ലോക ബാങ്കിന്റെ പ്രിസഡന്റാകുമെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ലോക ബാങ്ക് പ്രസിഡന്റ് ആരാകുമെന്നതിനോട് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ ഒരു സൂചനയും നല്‍കിയിട്ടില്ല. അതേ സമയം ലോക ബാങ്ക് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന ചുമതല ഇവാന്‍കെ ട്രംപിന് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഇത് കൂടുതല്‍ വിമര്‍ശനത്തിന് ഇടയാക്കുകയും അമേരിക്കയില്‍ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിട്ടുണ്ട്.