
രാജ്യത്തെ അസംഘടിത തൊഴില്‍ മേഖലയിലെ എല്ലാ തൊഴാലാളികള്‍ക്കും ഫിബ്രുവരി 15 മുതല്‍ പ്രധാന്‍ മന്ത്രി ശ്രം യോഗി മന്‍ധന്‍ പദ്ധതിയില്‍ ചേരാം. ഇത് സംബന്ധിച്ച അറിയിപ്പ് തൊഴില്‍ മന്ത്രാലയം പുറത്തുവിട്ടു. രാജ്യത്തെ അസംഘടിത തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ വരെ ലഭിക്കുന്ന പദ്ധതിയാണിത്. നരേന്ദ്ര മോദിസര്‍ക്കാറിന്റെ അവസാനത്തെ ബജറ്റിലാണ് അസംഘടിത തൊഴിലാളികള്‍ക്ക് 3000 രൂപ പെന്‍ഷന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് 10 കോടി തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് തൊഴില്‍ മന്ത്രാലയം പറയുന്നത്. 60 വയസ്സിന് ശേഷം 3000 രൂപ ഉറപ്പു നല്‍കുന്നതാണ് പദ്ധതി.
പ്രതിമാസം 15000 രൂപ വരെ ലഭിക്കുന്ന തൊഴിലാളികള്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുന്നത്.18 വയസ്സ് മുതല്‍ 40 വയസ്സ് പ്രായമുള്ളവര്‍ക്ക് വരെ പെന്‍ഷന്റെ ഗുണം ലഭിക്കും. 40 വയസ്സിനു മുകളിലുള്ളവര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ല. പദ്ധതിയില്‍ ചേരുന്ന തൊഴിലാളികള്‍ നല്‍കേണ്ട കുറഞ്ഞ തുക 55 രൂപയാണ്. പ്രയം അനുസരിച്ച് തുകയിലും മാറ്റങ്ങള്‍ ഉണ്ടാകും. തൊഴലാളികള്‍ക്ക് സ്വന്തമായി സേവിംഗ് അക്കൗണ്ടും ആധാറും ഉണ്ടാകണം. 29 വയസിനു മുകളിലുള്ളവര്‍ 100 രൂപയും ,40 വയസ്സുള്ളവര്‍ക്ക് 200 രൂപയുമാണ് കുറഞ്ഞ തുകയായി ചേരേണ്ടത്.