
വിദേശ തൊഴിലാളികളുടെ വീസ തരംതിരിച്ച് നികുതി തട്ടിപ്പ് നടത്തിയ കേസില്‍ ഇന്‍ഫോസിസിന് 56 കോടി രൂപ പിഴശിക്ഷ വിധിച്ച് കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍. 2006-2017 കാലയളവിലാണ് ക്രമക്കേട് നടന്നത്. ഇന്‍ഫോസിസ് സ്‌പോണ്‍സര്‍ ചെയ്ത ബി വണ്‍ വിസകളില്‍ അഞ്ഞൂറോളം ജീവനക്കാര്‍ കാലിഫോര്‍ണിയയിയില്‍ ജോലി ചെയ്തത് ക്രമപ്രകാരമല്ലെന്നാണ് ആരോപണം.
ഇവര്‍ എച്ച് വണ്‍ ബി വിസകള്‍ക്ക് അര്‍ഹതയുള്ളവരായിരുന്നു. വേതനത്തിലും നികുതിയിലും കുറവ് ലഭിക്കാനാണ് വീസ മാറ്റിയതെന്ന് വ്യക്തമാക്കി മുന്‍ ഇന്‍ഫോസിസ് ഉദ്യോഗസ്ഥന്‍ വിസില്‍ ബ്ലോവര്‍ ആയ ജാക്ക് ജെയ് പാമര്‍ ആണ് കമ്പനിക്ക് എതിരെ പരാതി നല്‍കിയത്. പിഴ നല്‍കാമെന്ന് സമ്മതിച്ചെങ്കിലും ഒത്ത് തീര്‍പ്പ് രേഖയില്‍ ഇന്‍ഫോസിസ് ആരോപണങ്ങള്‍ നിഷേധിച്ചു. ഫെഡറല്‍ അധികാരികള്‍ക്ക് തെറ്റായ രേഖകള്‍ സമര്‍പ്പിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.