
ന്യൂഡല്‍ഹി: ജന്‍ ധന്‍ അക്കൗണ്ടുളളവര്‍ക്ക് ലൈഫ്, ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് ഉറപ്പാക്കുമെന്ന് ധനമന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. ജന്‍ ധന്‍ യോജനയ്ക്ക് കീഴില്‍ ബാങ്ക് അക്കൗണ്ടുകള്‍ കൈവശമുള്ളവര്‍ക്ക് പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബിമ യോജന (പിഎംജെജെബി), പ്രധാനമന്ത്രി സുരക്ഷ ബിമ യോജന (പിഎംഎസ്ബിവൈ) എന്നീ പദ്ധതികള്‍ ലഭ്യമാക്കും.
18 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പിഎംജെജെബി ലൈഫ് ഇന്‍ഷുറന്‍സ് ലഭ്യമാണ്. ഈ സ്‌കീമിന് കീഴിലുള്ള റിസ്‌ക് കവറേജ് പ്രതിവര്‍ഷം 330 രൂപ പ്രീമിയത്തില്‍ രണ്ട് ലക്ഷമാണ്. അപകട ഇന്‍ഷുറന്‍സായ പിഎംഎസ്ബിവൈ 18-70 വയസ് ഇടയില്‍ പ്രായമുള്ളവര്‍ക്ക് ലഭ്യമാണ്. ആകസ്മികമായ മരണത്തിനോ പൂര്‍ണ്ണ വൈകല്യത്തിനോ പ്രതിവര്‍ഷം 12 രൂപ പ്രീമിയത്തില്‍ രണ്ട് ലക്ഷവും ഭാഗിക വൈകല്യത്തിന് ഒരു ലക്ഷവുമാണ് സ്‌കീമിന് കീഴിലുള്ള റിസ്‌ക് കവറേജ്.