
ന്യൂഡല്‍ഹി: ആറുമാസത്തെ മോറട്ടോറിയത്തോടൊപ്പം പലിശ കൂടി ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി പരിഗണിക്കരുതെന്ന് റിസര്‍വ് ബാങ്ക് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. നിര്‍ബന്ധിത പലിശ എഴുതിത്തള്ളല്‍ ബാങ്കുകള്‍ക്ക് രണ്ടുലക്ഷം കോടി രൂപയുടെ ബാധ്യതയുണ്ടാക്കും. ഇത് രാജ്യത്തിന്റെ ധനകാര്യസ്ഥിതിയെ തകിടം മറിക്കുമെന്നും സൂപ്രീം കോടതിയ്ക്ക് ആര്‍ബിഐ മുന്നറിയിപ്പു നല്‍കി.
നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനും ബാങ്കുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. വായ്പ പലിശ ബാങ്കുകളുടെ പ്രധാന വരുമാനമാര്‍ഗമാണ്. അതുകൊണ്ടുതന്നെ പലിശ ഒഴിവാക്കുന്നത് പരിഗണിക്കാനാവില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി.
ആറുമാസത്തെ പലിശ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നോട്ടീസ് അയച്ചതിനെത്തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് ഇത്തരത്തില്‍ മറുപടി നല്‍കിയത്. മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31വരെയുള്ള വായ്പ ഗഡു അടയ്ക്കുന്നതിനാണ് ആര്‍ബിഐ ആദ്യഘട്ടത്തില്‍ മോറട്ടോറിയം പ്രഖ്യാപിച്ചത്. രണ്ടാം ഘട്ടത്തില്‍ ഈ സൗകര്യം ഓഗസ്റ്റ് 31വരെ നീട്ടുകയും ചെയ്തു. ഇതോടെ മോറട്ടോറിയം ആറുമാസമായി.