
മുംബൈ: ആഭ്യന്തവിമാനക്കമ്പനിയായ സ്പൈസ് ജെറ്റ് ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് എട്ട് പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യപിച്ചു. നവംബര്‍ അഞ്ച് മുതല്‍ വിമാനം ബംഗ്ലാദേശിലേക്ക് സര്‍വീസ് നടത്തുമെന്ന് കമ്പനി വക്താക്കള്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള എയര്‍ ബബിള്‍ ഉടമ്പടി പ്രകാരമാണ് പുതിയ വിമാനസര്‍വീസുകള്‍ ആരംഭിച്ചത്.
ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നീ വിമാനത്താവളങ്ങളെ ധാക്കയുമായി ബന്ധിപ്പിക്കുന്നതിനൊപ്പം കൊല്‍ക്കത്തയ്ക്കും ചിറ്റഗോംഗിനുമിടയില്‍ ആഴ്ചയില്‍ നാല് തവണ നോണ്‍-സ്റ്റോപ്പ് ഫ്ളൈറ്റ് സര്‍വീസുകളും സര്‍വീസ് നടത്തുമെന്ന് കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചു. തുറമുഖ നഗരമായ ചിറ്റ്ഗോംഗ് സ്പൈസ് ജെറ്റിന്റെ പതിനൊന്നാമത് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമായിരിക്കും. പുതിയ സര്‍വീസുകളെല്ലാം നവംബര്‍ 5 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.
ഉഭയക്ഷി എയര്‍ ബബിള്‍ കരാര്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്കും തിരിച്ചു വിമാനസര്‍വീസ് ആരംഭിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി ആഗസ്റ്റില്‍ അറിയിച്ചിരുന്നു. ഇതില്‍ ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള കരാര്‍ സാധ്യമായാല്‍ 28 ഓളം വിമാന സര്‍വീസുകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.