കോവിഡില്‍ അന്താരാഷ്ട്ര ടൂറിസം മേഖല 80 ശതമാനം വരെ ചുരുങ്ങാന്‍ സാധ്യതയെന്ന് യുഎന്‍ റിപ്പോര്‍ട്ട്

May 11, 2020 |
|
News

                  കോവിഡില്‍ അന്താരാഷ്ട്ര ടൂറിസം മേഖല 80 ശതമാനം വരെ ചുരുങ്ങാന്‍ സാധ്യതയെന്ന് യുഎന്‍ റിപ്പോര്‍ട്ട്

കൊവിഡ് -19 പകര്‍ച്ചവ്യാധി മൂലം 2020 ല്‍ അന്താരാഷ്ട്ര ടൂറിസം 60 -80 ശതമാനം വരെ ചുരുങ്ങാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഫലമായി 910 ബില്യണ്‍ ഡോളര്‍ മുതല്‍ 1.2 ട്രില്യണ്‍ ഡോളര്‍ വരെ വരുമാനനഷ്ടമുണ്ടാകുകയും ദശലക്ഷക്കണക്കിന് ഉപജീവനമാര്‍ഗങ്ങള്‍ അപകടത്തിലാക്കുകയും ചെയ്യുമെന്നും ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ (യുഎന്‍ഡബ്ല്യുടിഒ) .

എല്ലാ രാജ്യങ്ങളിലും വ്യാപിച്ച പകര്‍ച്ചവ്യാധിയില്‍ ഇതുവരെ 4.1 ദശലക്ഷം ആളുകള്‍ രോഗ ബാധിതരാവുകയും 282,719 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച അമേരിക്കയില്‍ 1.3 ദശലക്ഷം വൈറസ് കേസുകളും 80,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 2020 ന്റെ ആദ്യ പാദത്തില്‍ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 22 ശതമാനം കുറവുണ്ടായതായി യുഎന്‍ പ്രത്യേക ഏജന്‍സി അറിയിച്ചു. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇത് ദശലക്ഷക്കണക്കിന് ഉപജീവനമാര്‍ഗങ്ങളെ അപകടത്തിലാക്കുന്നുവെന്നും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്ഡിജി) മുന്നോട്ട് കൊണ്ടുപോകുന്നതില്‍ കൈവരിച്ച പുരോഗതിയെ പിന്നോട്ടടിക്കുമെന്നും റിപ്പോര്‍ട്ട് ആശങ്കപ്പെടുന്നു. ലോകം മുന്‍പ് കണ്ടിട്ടില്ലാത്ത രീതിയിലുളള ആരോഗ്യ -സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. സമ്പദ്വ്യവസ്ഥയിലെ ഏറ്റവും അധ്വാനിക്കുന്ന ദശലക്ഷക്കണക്കിന് പേരുടെ വരുമാനമാര്‍?ഗമായ ടൂറിസത്തെ കൊറോണ ദോഷകരമായി ബാധിച്ചുവെന്ന് യുഎന്‍ഡബ്ല്യുടിഒ സെക്രട്ടറി ജനറല്‍ സൂറബ് പോളോളികാഷ്വിലി പറഞ്ഞു.

പ്രതിസന്ധി കൂടുതല്‍ ഏഷ്യയില്‍

പല രാജ്യങ്ങളിലും ലോക്ക്ഡൗണ്‍ ആരംഭിച്ചതിനുശേഷം യാത്രാ നിയന്ത്രണങ്ങള്‍ വ്യാപകമായി അവതരിപ്പിക്കുകയും വിമാനത്താവളങ്ങളും ദേശീയ അതിര്‍ത്തികളും അടയ്ക്കുകയും ചെയ്തതോടെ മാര്‍ച്ചിലെ വിനോദ സഞ്ചാരികളുടെ വരവില്‍ 57 ശതമാനത്തിന്റെ കുറവുണ്ടാക്കി. ഇത് 67 ദശലക്ഷം അന്താരാഷ്ട്ര സന്ദര്‍ശകരുടെ കുറവിനും 80 ബില്യണ്‍ ഡോളര്‍ വരുമാന നഷ്ടത്തിനും കാരണമായി.

ഏഷ്യയും പസഫിക്ക് മേഖലയുമാണ് ഏറ്റവും വലിയ ആഘാതം ഏറ്റുവാങ്ങിയത് (33 ദശലക്ഷം ടൂറിസ്റ്റുകളുടെ കുറവ്), യൂറോപ്പിലെ ടൂറിസം മേഖലയും ചുരുങ്ങി. നിലവിലെ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ വിനോദ സഞ്ചാരികളുടെ വരവ് 58 ശതമാനത്തില്‍ മുതല്‍ 78 ശതമാനം വരെ കുറയാന്‍ ഇടയാക്കിയേക്കും. ഇവ നിയന്ത്രണത്തിലെ കര്‍ശനതയെയും യാത്രാ നിയന്ത്രണ നീണ്ടുപോകുന്നതിനെയും അതിര്‍ത്തികള്‍ അടച്ചുപൂട്ടുന്നതിനെയും ആശ്രയിച്ചിരിക്കുന്നു.

അന്താരാഷ്ട്ര അതിര്‍ത്തികള്‍ ക്രമേണ തുറക്കുന്നതിന് സാധ്യമായ തീയതികളെ അടിസ്ഥാനമാക്കി 2020 ല്‍ മൂന്ന് സാഹചര്യങ്ങള്‍ ഏജന്‍സി വിശകലനം ചെയ്യുന്നു. സാധ്യത ഒന്ന്, അന്താരാഷ്ട്ര അതിര്‍ത്തികള്‍ ക്രമേണ തുറക്കുകയും ജൂലൈ ആദ്യം യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും ചെയ്താല്‍ വിനോദ സഞ്ചാരികളുടെ വരവില്‍ 58 ശതമാനം കുറവുണ്ടാകാം. സാധ്യത രണ്ട്, അന്താരാഷ്ട്ര അതിര്‍ത്തികള്‍ ക്രമേണ തുറക്കുകയും സെപ്റ്റംബര്‍ ആദ്യം യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും ചെയ്താല്‍ 70 ശതമാനം ഇടിവ് ഉണ്ടായേക്കാം. സാധ്യത മൂന്ന്, അന്താരാഷ്ട്ര അതിര്‍ത്തികള്‍ ക്രമേണ തുറക്കുന്നതിന്റെയും യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെയും അടിസ്ഥാനം ഡിസംബറിലേക്ക് നീണ്ടുപോയാല്‍ 78 ശതമാനം വരെ ഇടിവുണ്ടാകും.

ആഭ്യന്തര വിനോദ സഞ്ചാരം തിരിച്ചുവരും

ഈ സാഹചര്യങ്ങളില്‍, അന്താരാഷ്ട്ര യാത്രകളിലെ ഡിമാന്‍ഡ് നഷ്ടത്തിന്റെ ആഘാതം 850 ദശലക്ഷം മുതല്‍ 1.1 ബില്യണ്‍ വരെയാകും. ടൂറിസത്തില്‍ നിന്നുള്ള കയറ്റുമതി വരുമാനത്തില്‍ 910 ബില്യണ്‍ മുതല്‍ 1.2 ട്രില്യണ്‍ ഡോളര്‍ വരെ നഷ്ടമുണ്ടാകും, 100 മുതല്‍ 120 ദശലക്ഷം നേരിട്ടുള്ള ടൂറിസം ജോലികള്‍ എന്നിവ അപകടത്തിലാകയും ചെയ്യും, ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് പറയുന്നു.

1950 കള്‍ക്ക് ശേഷം അന്താരാഷ്ട്ര ടൂറിസം രം?ഗത്തുണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയാണിത്. വിവിധ ആഗോള മേഖലകളിലും ഓവര്‍ലാപ്പിംഗ് സമയങ്ങളിലും ഈ ആഘാതം വ്യത്യസ്ത തോതില്‍ അനുഭവപ്പെടുമെന്നും ഏഷ്യയും പസഫിക്കും ആദ്യം ടൂറിസം വ്യവസായത്തിലേക്ക് തിരിച്ചുവരുമെന്നും ഏജന്‍സി അഭിപ്രായപ്പെട്ടു.

രാജ്യാന്തര ആവശ്യത്തേക്കാള്‍ വേഗത്തില്‍ ആഭ്യന്തര ആവശ്യം വീണ്ടെടുക്കുമെന്ന് യുഎന്‍ഡബ്ല്യുടിഒ പാനല്‍ വിദഗ്ധരുടെ സര്‍വേയില്‍ പറയുന്നു. 2020 അവസാന പാദത്തോടെ വീണ്ടെടുക്കലിന്റെ ലക്ഷണങ്ങള്‍ കാണുമെന്നാണ് പാനലിലെ ഭൂരിപക്ഷം വിദ?ഗ്ധരും പ്രതീക്ഷിക്കുന്നത്. മുമ്പത്തെ പ്രതിസന്ധികളെ അടിസ്ഥാനമാക്കി, ഒഴിവുസമയ യാത്രകള്‍ വേഗത്തില്‍ വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബിസിനസ്സ് യാത്രകളെക്കാള്‍ സന്ദര്‍ശക രീതിയിലുളള സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായുള്ള യാത്രകളാകും വേ?ഗത്തില്‍ സജീവമാകുകയെന്നും റിപ്പോര്‍ട്ട് പറയുന്നു.

Related Articles

© 2025 Financial Views. All Rights Reserved