
ബെംഗളൂരു: എന്‍ഡിആര്‍ വെയര്‍ഹൗസിംഗ് പ്രൈവറ്റ് ലിമിറ്റഡില്‍ 55 മില്യണ്‍ ഡോളറിന്റെ നിക്ഷേപവുമായി, ബദല്‍ നിക്ഷേപങ്ങളില്‍ വൈദഗ്ധ്യമുള്ള ആഗോള നിക്ഷേപ മാനേജറായ ഇന്‍വെസ്റ്റ്‌കോര്‍പ്പ്. ചെന്നൈ ആസ്ഥാനമായുള്ള എന്‍ഡിആറിന് ചെന്നൈ, മുംബൈ, ഡല്‍ഹി, ബെംഗളൂരു, കോയമ്പത്തൂര്‍, കൊല്‍ക്കത്ത എന്നിവയുള്‍പ്പെടെ എട്ട് നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 18 ലോജിസ്റ്റിക് പാര്‍ക്കുകള്‍ ഉണ്ട്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, പൂനെ, ഗോവ തുടങ്ങിയ മറ്റ് നഗരങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനാല്‍, നിലവിലെ 11.6 ദശലക്ഷം ചതുരശ്ര അടിയില്‍ നിന്ന് വ്യാപ്തി ഇരട്ടിയാക്കാന്‍ കമ്പനി പദ്ധതിയിടുന്നു.
''ശക്തമായ അടിസ്ഥാന ഘടകങ്ങളാല്‍ ഇന്‍വെസ്റ്റ്കോര്‍പ്പ് ഇപ്പോള്‍ വര്‍ഷങ്ങളായി ആഗോളതലത്തില്‍ വെയര്‍ഹൗസിംഗ് മേഖലയില്‍ സജീവമായി നിക്ഷേപം നടത്തുന്നു. ഞങ്ങളുടെ അനുഭവത്തില്‍, പാന്‍ഡെമിക് കൊണ്ടുവന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും, തുടര്‍ച്ചയായ വളര്‍ച്ച പ്രകടമാക്കിയ ചുരുക്കം ചില മേഖലകളില്‍ ഒന്നാണ് വെയര്‍ഹൗസിംഗ്. ഇന്ത്യയിലെ ഈ നിക്ഷേപം, ശക്തമായ പ്രവര്‍ത്തന പോര്‍ട്ട്ഫോളിയോയുടെ പിന്തുണയോടെ, ഞങ്ങളുടെ നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ അവസരം നല്‍കുമെന്ന് വിശ്വസിക്കുന്നതായി ഇന്‍വെസ്റ്റ്കോര്‍പ്പ് ഇന്ത്യയുടെ റിയല്‍ എസ്റ്റേറ്റ് മേധാവി റിതേഷ് വോഹ്റ പറഞ്ഞു.
ഇന്‍വെസ്റ്റ്കോര്‍പ്പിന്റെ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് ടീം മുന്‍നിര നഗരങ്ങളില്‍ സ്ഥിതി ചെയ്യുന്ന പ്രോജക്റ്റുകളില്‍ നിക്ഷേപിക്കുന്നു. കൂടാതെ 26 പ്രോജക്റ്റുകളിലായി രണ്ട് ഫണ്ടുകളിലൂടെ 200 മില്യണ്‍ ഡോളര്‍ വിന്യസിച്ചു. മിഡ്-മാര്‍ക്കറ്റിലും താങ്ങാനാവുന്ന റസിഡന്‍ഷ്യല്‍ പ്രോജക്റ്റുകളിലും ശ്രദ്ധ കേന്ദ്രീകരിച്ച് റിയല്‍ എസ്റ്റേറ്റിനുള്ളിലെ സീനിയര്‍ സ്ട്രക്ചര്‍ഡ് ക്രെഡിറ്റ് സ്പെയ്സില്‍ ഇത് നിക്ഷേപിക്കുന്നു. ഇന്‍വെസ്റ്റ്കോര്‍പ്പ് ഇന്ത്യയിലെ മിഡ്-മാര്‍ക്കറ്റ് പ്രൈവറ്റ് ഇക്വിറ്റി സ്പെയ്സിലും സജീവമാണ്. കൂടാതെ കണ്‍സ്യൂമര്‍ ടെക്, ഹെല്‍ത്ത്കെയര്‍, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റീട്ടെയില്‍, ഇ-കൊമേഴ്സ്, ടെക്നോളജി മേഖലകളിലും നിക്ഷേപം നടത്തിയിട്ടുണ്ട്.