
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെ പിന്നിലാക്കി ഓയില്‍ ആന്‍ഡ് നാച്വുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ഇന്ത്യയിലെ ഏറ്റവും ലാഭകരമായ പൊതുമേഖല സ്ഥാപനമായി മാറിയിരിക്കുന്നു. പൊതുമേഖല എണ്ണക്കമ്പനിയായ ഐഒസി കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും ഒഎന്‍ജിസിയെ പിന്നിലാക്കിയിരുന്നു. 2017-18 ല്‍ ഒഎന്‍ജിസിയുടെ ആകെ ലാഭം 19,945 കോടിയായിരുന്നപ്പോള്‍ ഐഒസിയുടെ ആകെ ലാഭം 21,346 കോടി രൂപയായിരുന്നു.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ ലിസ്റ്റഡ് ലിമിറ്റഡ് കമ്പനികളുടെ വരുമാനക്കണക്കുകള്‍ പ്രകാരം ഒഎന്‍ജിസിയുടെ ആകെ ലാഭം വിഹിതം 26,716 കോടി രൂപയായിരുന്നപ്പോള്‍ ഐഒസിയുടേത് 17,274 കോടി രൂപയായിരുന്നു. 2018- 19 സാമ്പത്തിക വര്‍ഷത്തില്‍ ഒഎന്‍ജിസിയുടെ മൊത്ത ലാഭത്തില്‍ 34 ശതമാനത്തിന്റെ വര്‍ധനവുണ്ടായത്.