ഐ ഫോണ്‍ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ചു

April 02, 2019 |
|
Lifestyle

                  ഐ ഫോണ്‍ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: സ്മാര്‍ട് ഫോണ്‍ ഫോണ്‍ ഭീമനായ ആപ്പിള്‍ ഐ ഫോണ്‍ 7 ന്റെ ഉത്പാദനം ഇന്ത്യയില്‍ തുടക്കം കുറിച്ചു. ഇതോടെ ഐ ഫോണ്‍ ഇന്ത്യന്‍ വിപണി കീഴടക്കാനുള്ള ലക്ഷ്യത്തിലാണിപ്പോള്‍. ഐ ഫോണ്‍ എസ്ഇ, ഐ ഫോണ്‍ 6 എന്നീ സ്മാര്‍ട് ഫോണുകളുടെ ഉത്പാദനമാണ് ഇന്ത്യയില്‍ ആരംഭിച്ചിട്ടുള്ളത്. ബംഗളൂരു ആസ്ഥാനമായാണ് ഐ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 

തായ്‌വാനില്‍ ആപ്പിളുമായി നിര്‍മ്മാണ കരാറില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വിസ്‌റ്റേണ്‍ ആണ് ബംഗുളൂരിവല്‍ ആപ്പിളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്. ആപ്പിളിന്റെ നിര്‍മ്മാണം ഇന്ത്യയില്‍ തുടക്കം കുറിക്കുന്നതോടെ ഇന്ത്യയില്‍ സ്മാര്‍ട് ഫോണ്‍ ഉത്പന്നങ്ങള്‍ക്ക് വില കുറയുമെന്നാണ് പറയപ്പെടുന്നത്.  ആപ്പിളിന് മേലിലുള്ള നികുതി കുറയാനും സാധിക്കും. 

ഐ ഫോണ്‍ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ചതോടെ വിലയില്‍ വന്‍ മാറ്റങ്ങളുണ്ടാകും. ഇറക്കുമതി മൂല്യത്തിലുള്ള മാറ്റങ്ങള്‍ വരുന്നതു കൊണ്ടാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഐ ഫോണിന് വില കുറയുന്നത്.

 

Related Articles

© 2025 Financial Views. All Rights Reserved