
ദില്ലി: ആഗോളവിപണി ലക്ഷ്യമിട്ട് ചെലവ് കുറഞ്ഞ ഫോണ്‍ വിപണിയിലെത്തിക്കാന്‍ പദ്ധതിയിട്ട് ഐഫോണ്‍. ഫെബ്രുവരി മുതല്‍ ഇത്തരം ഫോണുകളുടെ ഉല്‍പ്പാദനം വന്‍തോതില്‍ ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.ഈ വര്‍ഷം അവസാനത്തോടെ 5ജി ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയിലെത്തിക്കുന്നതിന് മുമ്പായി ഐഫോണ്‍ പുറത്തിറക്കാനാണ് നീക്കം. കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്യുപ്പര്‍ട്ടിനോ എന്ന കമ്പനി മാര്‍ച്ചിന് മുമ്പായി ഫോണ്‍ അവതരിപ്പിക്കാനാണ് ശ്രമം.പുതിയ ഹാന്റ്‌സെറ്റിന്റെ അസംബ്ലിങ് ജോലികള്‍ ഹോന്‍ഹായ് പ്രിസിഷന്‍ ഇന്റസ്ട്രി,പെഗട്രോണ്‍ കോര്‍പ്പ്,വിസ്‌ട്രോണ്‍ കോര്‍പ്പ് എന്നിവര്‍ക്കായി നല്‍കിയിട്ടുണ്ടെന്നും സൂചനയുണ്ട്.
ഐഫോണ്‍ നിരയില്‍ പുറത്തിറങ്ങുന്ന ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകളായിരിക്കും ഇത്. 2017ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ 8ന്റെ സമാന രൂപത്തോട് കൂടിയ 4.7 ഇഞ്ച് സ്്ക്രീന്‍ വലുപ്പമാകും പുതിയ ഐഫോണുകള്‍ക്കുണ്ടാകുക. ഇപ്പോഴും വിപണിയില്‍ ലഭ്യമായ ഐഫോണ്‍ 8ന് 449 ഡോളറാണ് വില. എന്നാല്‍ 2016ല്‍ ആപ്പിള്‍ ഈ ഐഫോണ്‍ പുറത്തിറക്കിയപ്പോഴുള്ള വില 399 ഡോളറായിരുന്നു. പുതിയ ഐഫോണില്‍ ടച്ച് ഐഡി സൗകര്യമാകും ലഭ്യമാകുക. ആത്യാധുനിക ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമായ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ സാങ്കേതിക വിദ്യയ്ക്ക് പകരം ആപ്പിള്‍ ടെക്‌നോളജിയാകും ഒരുക്കുക. ആപ്പിളിന്റെ ഫേസ്ബയോമെട്രിക് രീതി ഉണ്ടാകില്ല. എന്നാല്‍ ആപ്പിളിന്റെ നിലവിലെ പ്രമുഖ ഉല്‍പ്പന്നമായ ഐഫോണ്‍ 11ലെ സമാന പ്രോസസര്‍ പുതിയ ഫോണിലുണ്ടാകും. ആപ്പിളിന്റെ ഐഫോണ്‍ 11ന് വിപണിയില്‍ വന്‍ ഡിമാന്റ് നേടാന്‍ കഴിഞ്ഞിരുന്നു. ഇത് കണക്കിലെടുത്ത് തായ്വാനിലെ സെമികണ്ടക്ടര്‍ നിര്‍മാണ കമ്പനിയോട് കൂടുതല്‍ ചിപ്പുകള്‍ ഈ പാദത്തില്‍ നിര്‍മിക്കാനും ആപ്പിള്‍ നിര്‍ദേശിച്ചിരുന്നു. അതിവേഗ പ്രൊസസറുകളും പുതിയ ത്രി ഡി ബാക്ക് ക്യാമറ ഉള്‍പ്പെടെ 5ജിയില്‍ ഹൈ എന്‍ഡ് ഐഫോണുകള്‍ ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കാനും ആപ്പിള്‍ ലക്ഷ്യമിടുന്നതായി ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ അതിവേഗം വളരുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചെലവ് കുറഞ്ഞ ഐഫോണ്‍ പുറത്തിറക്കുന്നത് എല്ലാവിധത്തിലും കമ്പനിക്ക് ഗുണകരമാകുമെന്നാണ് കരുതുന്നത്.