
സ്മാര്‍ട്ട് ഫോണ്‍ പ്രേമികള്‍ക്ക് എന്നും മനസിലുള്ള സ്വപ്നമാണ് ഐഫോണ്‍ സ്വന്തമാക്കണമെന്ന്. ഇന്ത്യന്‍ ഫോണ്‍ പ്രേമികള്‍ക്ക് ഈ സ്വപ്നം പൂവണിയാന്‍ അധികം താമസിക്കേണ്ടി വരില്ല. ഇന്ത്യയില്‍ നിര്‍മ്മിച്ച ആപ്പിള്‍ ഐ ഫോണുകള്‍ യൂറോപ്പിലേക്ക് കയറ്റി അയയ്ക്കുമെന്ന് വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഓഗസ്റ്റോടു കൂടി ഫോണുകള്‍ ഇന്ത്യന്‍ വിപണി കീഴടക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തയും ഇപ്പോള്‍ കമ്പനി പുറത്ത് വിടുന്നത്. ഫോക്സ്‌കോണിന്റെ തമിഴ്നാട്ടിലെ പ്ലാന്റിലാണ് ഇപ്പോള്‍ ഫോണ്‍ അസംബിള്‍ ചെയ്യുന്നത്. ഇവ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത് വഴിവകുറഞ്ഞ വിലയ്ക്ക് ഫോണ്‍ സ്വന്തമാക്കാന്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.
ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഐ ഫോണുകള്‍ യൂറോപ്യന്‍ വിപണിയിലെത്തിക്കാനുള്ള നീക്കമാണ് ആദ്യം നടന്നിരുന്നത്. എന്നാല്‍ 2016 ലാണ് ആപ്പിളിന്റെ മാനുഫാക്ചറിംഗ് രംഗം വിസ്‌ട്രോണ്‍ കോര്‍പ്പിന്റെ സഹകരണത്തോടെ ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ബംഗൂളൂരു കേന്ദ്രീകരിച്ചും ഐ ഫോണ്‍ ആപ്പിള്‍ നിര്‍മിക്കുന്നുണ്ട്്. വിസ്‌ട്രോണ്‍ കോര്‍പ്പുമായി ഇതുമായി ബന്ധപ്പെട്ട് ആപ്പിള്‍ കരാറിലേര്‍പ്പെട്ടതായാണ് വിവരം.
നിലവില്‍ ഒരു ശതമാനം മാത്രമാണ് ഇന്ത്യയില്‍ ആപ്പിളിന്റെ വിപണി വിഹിതം. എന്നാല്‍ ഏതാനും അനുമതികള്‍ കൂടി ലഭിച്ചാല്‍ മാത്രമേ ഇന്ത്യന്‍ നിര്‍മ്മിത ഐഫോണിന് വിപണിയിലെത്താന്‍ സാധിക്കൂ. ഐഫോണ്‍ എക്സ് ആര്‍, എക്സ് എസ് ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ ഇറങ്ങാന്‍ ഒരുങ്ങുന്നത്. മാത്രമല്ല ആപ്പിളിന്റെ 6 എസ് 7 എന്നീ മോഡലുകളും രാജ്യത്ത് അസംബിള്‍ ചെയ്യുന്നുണ്ട്. ഇവ എപ്പോള്‍ വിപണിയിലേക്ക് എത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.