പ്രത്യേക ടൂറിസ്റ്റ് ട്രെയിന്‍ പദ്ധതി തുടങ്ങി ഐആര്‍സിടിസി

February 24, 2020 |
|
News

                  പ്രത്യേക ടൂറിസ്റ്റ് ട്രെയിന്‍ പദ്ധതി തുടങ്ങി ഐആര്‍സിടിസി

ദില്ലി: ഇന്ത്യന്‍ റെയില്‍വേയുടെ പ്രത്യേക ടൂറിസ്റ്റ് ട്രെയിന്‍ ശ്രീരാമായണ എക്‌സ്പ്രസ് മാര്‍ച്ച് 28 മുതല്‍ യാത്ര തുടങ്ങും. രാജ്യത്തെ ശ്രീരാമനുമായി ബന്ധപ്പെട്ട പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈ ട്രെയിന്‍. പത്ത ്‌കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. അഞ്ചെണ്ണം സ്ലീപ്പര്‍ ക്ലാസ് കോച്ചുകളും ബാക്കിയുള്ളവ എസി ത്രീ ടയര്‍,എസി കോച്ചുകളുമായിരിക്കും.

ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാണ് ടിക്കറ്റ് ലഭിക്കുക. ഈ പദ്ധതി അനുസരിച്ചുള്ള മറ്റൊരു ടൂറിസ്റ്റ് ട്രെയിന്‍ ഇതേ റൂട്ടില്‍ കഴിഞ്ഞ വര്‍ഷം ഐആര്‍സിടിസി തുടങ്ങിയിരുന്നു.  ഈ പദ്ധതി വന്‍ വിജയമായ പശ്ചാത്തലത്തിലാണ് അടുത്തതും ആരംഭിച്ചിരിക്കുന്നത്. മാര്‍ച്ച് 28ന് ദില്ലിയില്‍ നിന്നാണ് ട്രെയിന്‍ യാത്ര പുറപ്പെടുക.

 

Related Articles

© 2025 Financial Views. All Rights Reserved