
ഏറ്റവും കുറഞ്ഞ വിലയുള്ള മദ്യത്തിന്റെ വില ഉയര്‍ത്തി അയര്‍ലന്‍ഡ്. ജനങ്ങള്‍ക്കിടയിലെ അമിതമായ മദ്യപാനം തടയുന്നതിനും മദ്യവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനുമായാണ് ഭരണകൂടം ഇത്തരത്തിലൊരു നടപടിയെടുത്തിരിക്കുന്നത്. പുതിയ നിയമം അനുസരിച്ച് കടകളിലും ഭക്ഷണശാലകളിലും പബ്ബുകളിലുമായി വില്‍ക്കുന്ന മദ്യത്തിന് ഗ്രാമിന് 10 സെന്റില്‍ കുറയാതെ വില്‍ക്കേണ്ടി വരും. യുവാക്കള്‍ക്കും അമിതമദ്യപാനികള്‍ക്കും വില കുറഞ്ഞ ലഹരി പദാര്‍ത്ഥങ്ങളുടെ ലഭ്യത കുറയ്ക്കുക എന്നതാണ് ഇതിലൂടെ പ്രഥാനമായും ലക്ഷ്യമാക്കുന്നത്. അതേസമയം, ഈ നടപടി കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് ഇപ്പോള്‍ ഇടവയ്ക്കുന്നത്.
നിലവില്‍ 1.13 ഡോളറാണ് ഒരു കുപ്പി മദ്യത്തിന് ഉയരുക. 12.5 ശതമാനം ലഹരി അടങ്ങിയ വൈന്‍ പോലുള്ള പാനീയത്തിന് 7.40 ഡോളറില്‍ താഴെ വില്‍ക്കാന്‍ സാധിക്കില്ല. ഏകദേശം, അത് 8.35 ഡോളറിനായിരിക്കും വില്‍ക്കുക. കണക്കുകള്‍ പ്രകാരം മദ്യ ഉപഭോഗം വളരെ ഉയര്‍ന്നതോതിലുള്ള രാജ്യമാണ് അയര്‍ലന്‍ഡ്. അയര്‍ലന്‍ഡ് ഹെല്‍ത്ത് സര്‍വീസ് കണക്ക് പ്രകാരം 2019ല്‍ ശരാശരി 15 വയസും അതില്‍ കൂടുതലുമുള്ള ആളുകള്‍ 40 കുപ്പി വോഡ്ക, 113 കുപ്പി വൈന്‍ അല്ലെങ്കില്‍ 436 പൈന്റ് ബിയര്‍ എന്നിങ്ങനെയാണ് കുടിച്ചിരിക്കുന്നത്.
അതേസമയം, സര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ദരിദ്രരായ ജനങ്ങള്‍ക്ക് ഇത് കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത് എന്നും വിലയിരുത്തലുണ്ടായിട്ടുണ്ട്. ജനങ്ങള്‍ നിയമം നിലവില്‍ വരുന്നതിന് മുന്‍പായി മദ്യം വലിയ അളവില്‍ വാങ്ങി സൂക്ഷിക്കുകയാണിപ്പോള്‍. ഇത്തരത്തില്‍ ഒരു വര്‍ഷത്തേക്ക് മദ്യം വാങ്ങി സൂക്ഷിച്ചിരിക്കുകയാണ് ഡെനീസ് ബോയില്‍. 300 കാന്‍ ജര്‍മന്‍ പില്‍സ്‌നര്‍ എന്ന ബിയറും 100 ബോട്ടില്‍ ഫ്രഞ്ച് ലാഗര്‍ എന്ന ബിയറുമാണ് ഇയാള്‍ വില കൂട്ടിയത്. ഇയാള്‍ ട്രോളിയില്‍ നിറയെ മദ്യവുമായി നില്‍ക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. അതേസമയം, ഭരണകൂടത്തിന്റെ പുതിയ നയത്തിലൂടെ പൗരന്മാര്‍ സ്‌കോട്‌ലാന്‍ഡ് പോലുള്ള അയല്‍ രാജ്യങ്ങളെ ഇതിനായി സമീപിക്കുമെന്നുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. 2018ല്‍ സ്‌കോട്ട്‌ലാന്‍ഡില്‍ മദ്യത്തിന് ഏറ്റവും കുറഞ്ഞ വില ഏര്‍പ്പെടുത്തി ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.